കേരളത്തിലെ ആദ്യ ഇന്റഗ്രേറ്റഡ് ഗ്യാസ്ട്രോ ഓങ്കോളജി ക്ലിനിക്ക് ആസ്റ്റര്‍ മിംസില്‍

കോഴിക്കോട് : കാന്‍സര്‍ ചികിത്സാരംഗത്ത് ഏറ്റവും നൂതനമായ ഇന്റഗ്രേറ്റഡ് ഗ്യാസ്ട്രോ ഓങ്കോളജി ക്ലിനിക്ക് കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍. വയറിനെ ബാധിക്കുന്ന കാന്‍സര്‍ രോഗത്തിന് സമഗ്രവും സമ്പൂര്‍ണ്ണവുമായ…

By :  Editor
Update: 2020-02-17 23:20 GMT

കോഴിക്കോട് : കാന്‍സര്‍ ചികിത്സാരംഗത്ത് ഏറ്റവും നൂതനമായ ഇന്റഗ്രേറ്റഡ് ഗ്യാസ്ട്രോ ഓങ്കോളജി ക്ലിനിക്ക് കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍. വയറിനെ ബാധിക്കുന്ന കാന്‍സര്‍ രോഗത്തിന് സമഗ്രവും സമ്പൂര്‍ണ്ണവുമായ ചികിത്സയാണ് കേരളത്തിലെ ആദ്യ ഇന്റഗ്രേറ്റഡ് ഗ്യാസ്ട്രോ ഓങ്കോളജി ഡിപ്പാര്‍ട്‌മെന്റിലൂടെ സാധ്യമാകുന്നത്. ക്ലിനിക്കിന്റെ ഉദ്ഘാടനം കോഴിക്കോട് ടൗണ്‍ഹാളില്‍ ദേശീയ അവാര്‍ഡ് ജേതാവ് നടന്‍ സലിംകുമാര്‍ ഉദ്ഘാടനം ചെയ്യും. ഗ്യാസ്ട്രോ എന്ററോളജി വിഭാഗം മേധാവി ഡോ. അനീഷ് കുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.

ഏറ്റവും വ്യാപകമായി കാണപ്പെടുന്നതും പൊതുവെ ഏറ്റവും സാവധാനം തിരിച്ചറിയപ്പെടുന്നതുമായ കാന്‍സറുകളാണ് വയറിനകത്ത് കാണപ്പെടുന്നവ. ലിവര്‍, പാന്‍ക്രിയാസ്, അന്നനാളം, പിത്താശയം, വന്‍കുടല്‍, മലാശയം, ചെറുകുടല്‍ എന്നിവയെ ബാധിക്കുന്ന കാന്‍സറുകളാണ് ഗ്യാസ്ട്രോ വിഭാഗത്തില്‍ പ്രധാനമായും ഉള്‍പ്പെടുന്നത്. സമഗ്രമായ രീതിയില്‍ ഗ്യാസ്ട്രോ കാന്‍സറുകളെ സമീപിക്കുവാന്‍ സാധിക്കുന്ന മുഴുവന്‍ ഡിപ്പാര്‍ട്ട്മെന്റുകളുടേയും വിദഗ്ദ്ധരായ ഡോക്ടര്‍മാരുടേയും സേവനമാണ് ഇന്റഗ്രേറ്റഡ് ഗ്യാസ്ട്രോ ഓങ്കോളജി ക്ലിനിക്കിന്റെ പ്രധാന സവിശേഷത.

ഗ്യാസ്ട്രോ എന്ററോളജി വിഭാഗം, ഗ്യാസ്ട്രോ ഇന്റസ്റ്റൈനല്‍ സര്‍ജറി വിഭാഗം, ലിവര്‍ ട്രാന്‍സ്പ്ലാന്റ് വിഭാഗം, മെഡിക്കല്‍ ഓങ്കോളജി, റേഡിയേഷന്‍ ഓങ്കോളജി, റേഡിയോളജി വിഭാഗം, ന്യൂക്ലിയര്‍ മെഡിസിന്‍ വിഭാഗം തുടങ്ങിയ പ്രധാന വിഭാഗങ്ങളുടെ ഒരുമിച്ചുള്ള സേവനമാണ് ഈ വിഭാഗത്തില്‍ ലഭ്യമാകുന്നത്. ഇന്റഗ്രേറ്റഡ് ഗ്യാസ്ട്രോ ഓങ്കോളജി വിഭാഗം എന്ന സങ്കല്‍പ്പം യാഥാര്‍ത്ഥ്യമാകുന്നതോടെ വയറിനകത്ത് ബാധിക്കുന്ന കാന്‍സര്‍ ചികിത്സയില്‍ വലിയ പരിവര്‍ത്തനങ്ങള്‍ക്ക് കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

പത്രസമ്മേളനത്തില്‍ ആസ്റ്റര്‍ മിംസ് സി.ഇ.ഒ ഫര്‍ഹാന്‍ യാസിന്‍, സിഎംഎസ് ഡോ. സൂരജ്, സി.ഒ.ഒ. സമീര്‍ പി.ടി, ഗ്യാസ്ട്രോ എന്ററോളജി വിഭാഗം മേധാവി ഡോ. അനീഷ് കുമാര്‍, ഓങ്കോളജി വിഭാഗം മേധാവി ഡോ. കെ. വി. ഗംഗാധരന്‍, ഡോ. ടോണി ജോസ് (സീണിയര്‍ കണ്‍സല്‍ട്ടന്റ്, ഗ്യാസ്ട്രോ എന്ററോളജി) ഗ്യാസ്ട്രോ ഓങ്കോളജി-ലിവര്‍ ട്രാന്‍സ്പ്ലാന്റ് സര്‍ജന്മാരായ ഡോ. സജീഷ് സഹദേവന്‍, ഡോ. നൗഷിഫ്, എന്നിവര്‍ സംസാരിച്ചു.

കോഴിക്കോട് നിന്നും ഉടൻ സംപ്രേഷണം ആരംഭിക്കുന്നു

Tags:    

Similar News