കോര്‍പറേഷന്‍ മേയറെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച്‌ കണ്ണൂരില്‍ നാളെ ഹര്‍ത്താല്‍​

കണ്ണൂര്‍: കോര്‍പറേഷന്‍ മേയര്‍ സുമ ബാലകൃഷ്​ണനെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച്‌​ യു.ഡി.എഫ്​ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്​ച കണ്ണൂരില്‍ ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ ഉച്ച വരെ കോര്‍പറേഷന്‍ പരിധിയിലാണ്​…

By :  Editor
Update: 2020-02-19 04:29 GMT

കണ്ണൂര്‍: കോര്‍പറേഷന്‍ മേയര്‍ സുമ ബാലകൃഷ്​ണനെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച്‌​ യു.ഡി.എഫ്​ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്​ച കണ്ണൂരില്‍ ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ ഉച്ച വരെ കോര്‍പറേഷന്‍ പരിധിയിലാണ്​ ഹര്‍ത്താല്‍. മേയറെ ഓഫിസില്‍ പൂട്ടിയിട്ട് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ മര്‍ദിച്ചെന്നാണ്​ ആരോപണം. കുഴഞ്ഞുവീണ മേയറെ കണ്ണൂര്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം നടക്കുന്നതിനു മുന്നോടിയായി സംഘടിച്ചെത്തിയ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ മേയറെ ഓഫിസില്‍ നിന്ന് പുറത്തിറങ്ങാന്‍ വിടാതെ കൗണ്‍സില്‍ ഹാളിലേക്കുള്ള വാതില്‍ അടക്കുകയായിരുന്നു.

ഓഫിസ് കോംപൗണ്ടില്‍ സംഘടനാ പ്രവര്‍ത്തനം അനുവദിക്കില്ലെന്ന ഭരണസമിതി നിലപാടിനും ചട്ടവിരുദ്ധമായ കാര്യങ്ങള്‍ ചെയ്യാന്‍ ജീവനക്കാരെ നിര്‍ബന്ധിക്കുന്ന ഡെപ്യൂട്ടി മേയറുടെ നിലപാടിനുമെതിരെ ഏതാനും ദിവസങ്ങളായി കോര്‍പറേഷനില്‍ ഇടതനുകൂല ജീവനക്കാര്‍ സമരം നടത്തുകയായിരുന്നു. ഇതിനിടയിലാണ് അടിയന്തിര കൗണ്‍സില്‍ ഇന്ന് രാവിലെ വിളിച്ചുചേര്‍ത്തത്. യോഗത്തിന്​ ശേഷം വിഷയം ചര്‍ച്ച ചെയ്യാമെന്ന് മേയര്‍ അറിയിച്ചതോടെയാണ്​ മുദ്രാവാക്യം വിളിയും കയ്യേറ്റവും നടന്നത്​.

Tags:    

Similar News