ഉവൈസി പങ്കെടുത്ത എന്‍.ആര്‍.സി വിരുദ്ധ റാലിയില്‍ പാകിസ്​താന്​ ജയ്​ വിളിച്ച്‌​ യുവതി ;ലിസ്റ്റില്‍ പേരില്ലാത്ത യുവതി വേദിയില്‍ അനധികൃതമായി കയറിപ്പറ്റിയതാണെന്ന് വിശദികരണം

ബംഗളൂരു: സി.എ.എ-എന്‍.ആര്‍.സി വിരുദ്ധ സമര വേദിയില്‍ പാകിസ്​താന്‍ സിന്ദാബാദ്​ എന്ന്​ മുദ്രാവാക്യം വിളിച്ച്‌​ യുവതി. ബംഗളൂരുവില്‍ നടന്ന സമരത്തിലാണ്​ അമൂല്യ എന്ന യുവതി പാക് അനുകൂല മുദ്രാവാക്യം…

;

By :  Editor
Update: 2020-02-20 11:22 GMT

ബംഗളൂരു: സി.എ.എ-എന്‍.ആര്‍.സി വിരുദ്ധ സമര വേദിയില്‍ പാകിസ്​താന്‍ സിന്ദാബാദ്​ എന്ന്​ മുദ്രാവാക്യം വിളിച്ച്‌​ യുവതി. ബംഗളൂരുവില്‍ നടന്ന സമരത്തിലാണ്​ അമൂല്യ എന്ന യുവതി പാക് അനുകൂല മുദ്രാവാക്യം വിളിച്ചത്​. എ.ഐ.എം.ഐ.എം നേതാവും ലോക്​സഭാ എം.പിയുമായ​ അസസദുദ്ദീന്‍ ഉവൈസിയും ചടങ്ങില്‍ സന്നിഹിതനായിരുന്നു​.ഉവൈസി ജനങ്ങ​ളെ അഭിസംബോധന ചെയ്​ത​ ശേഷമാണ്​ അമൂല്യ വേദിയിലെത്തിയത്​. കയറിയ ഉടനെ അവര്‍ പാകിസ്​താന്‍ സിന്ദാബാദ്​ എന്ന്​ മുദ്രാവാക്യം വിളിച്ചു​. സമ്മേളനത്തില്‍ തടിച്ചുകൂടിയ ജനങ്ങളോട്​ മുദ്രാവാക്യം ഏറ്റുവിളിക്കാനും അമൂല്യ ആവശ്യപ്പെട്ടു. സംഘാടകർ മൈക്​ പിടിച്ചുവാങ്ങാന്‍ ശ്രമിച്ചെങ്കിലും മിനിറ്റുകളോളം ചെറുത്ത്​ നിന്ന യുവതി​ മുദ്രാവാക്യം വിളി തുടര്‍ന്നു. ഒടുവില്‍ പൊലീസെത്തി അവരെ വേദിയില്‍ നിന്ന് മാറ്റുകയായിരുന്നു.

പരിപാടിയില്‍ സംസാരിക്കുന്നവരുടെ ലിസ്റ്റില്‍ പേരില്ലാത്ത അമൂല്യ വേദിയില്‍ അനധികൃതമായി കയറിപ്പറ്റിയതാണെന്നും ഇത്​ ചില വര്‍ഗീയ കക്ഷികള്‍ ആസൂത്രണം ചെയ്​തതാണെന്നും പരിപാടിയില്‍ പ​​ങ്കെടുത്ത ജെ.ഡി.എസ്​ പ്രതിനിധി ഇമ്രാന്‍ പാഷ ആരോപിച്ചു.

Tags:    

Similar News