തിരൂരില്‍ കിണറ്റില്‍ വീണ യുവതിയെ രക്ഷിച്ച എസ്.ഐ. ജലീല്‍ കറുത്തേടത്തിന് മുഖ്യമന്ത്രിയുടെ അഭിനന്ദനം

കോഴിക്കോട്: തിരൂരില്‍ കിണറ്റില്‍ വീണ യുവതിയെ രക്ഷിച്ച എസ്.ഐ. ജലീല്‍ കറുത്തേടത്തിന് മുഖ്യമന്ത്രിയുടെ അഭിനന്ദനം. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ എസ്.ഐ.യെയും സഹപ്രവര്‍ത്തകരെയും അഭിനന്ദനമറിയിച്ചത്. ഒരു…

By :  Editor
Update: 2020-02-23 10:55 GMT

കോഴിക്കോട്: തിരൂരില്‍ കിണറ്റില്‍ വീണ യുവതിയെ രക്ഷിച്ച എസ്.ഐ. ജലീല്‍ കറുത്തേടത്തിന് മുഖ്യമന്ത്രിയുടെ അഭിനന്ദനം. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ എസ്.ഐ.യെയും സഹപ്രവര്‍ത്തകരെയും അഭിനന്ദനമറിയിച്ചത്. ഒരു പ്രതിസന്ധിഘട്ടത്തില്‍ ധീരത കൈവിടാതെ അദ്ദേഹം പ്രവര്‍ത്തിച്ചുവെന്നും അനുകരണീയമായ മാതൃകയാണിതെന്നും മുഖ്യമന്ത്രി അഭിനന്ദന കുറിപ്പില്‍ പറഞ്ഞു.

കഴിഞ്ഞദിവസം തിരൂര്‍ വൈരങ്കോട് വേലയ്ക്കിടെയാണ് യുവതി ആള്‍മറയില്ലാത്ത കിണറ്റില്‍ വീണത്. മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് നടക്കുന്നതിനിടെ അബദ്ധത്തില്‍ കിണറ്റില്‍ വീഴുകയായിരുന്നു. തുടര്‍ന്ന് യുവതി തന്നെയാണ് മൊബൈലില്‍ ബന്ധുക്കളെ വിളിച്ച്‌ സഹായം തേടിയത്. വിവരമറിഞ്ഞെത്തിയ എസ്.ഐ.യും പോലീസുകാരും അഗ്നിരക്ഷാ സേന വരുന്നതിന് മുന്നേ തന്നെ കിണറ്റിലിറങ്ങാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. തുടര്‍ന്ന് അഗ്നിരക്ഷാ സേന എത്തിയതോടെ എസ്.ഐ.യുടെ നേതൃത്വത്തില്‍ തന്നെ യുവതിയെ കിണറ്റില്‍നിന്നും പുറത്തെത്തിക്കുകയായിരുന്നു.

Similar News