'പി വി അൻവറിന്റെ കുടുംബത്തെ വകവരുത്തും'; ഊമക്കത്തിലൂടെ വധഭീഷണി: സംരക്ഷണം വേണമെന്ന് എംഎൽഎ

എഡിജിപി എം ആര്‍ അജിത് കുമാര്‍ അടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് വധഭീഷണി എത്തിയത്;

By :  Premeetha
Update: 2024-09-13 04:03 GMT

തിരുവനന്തപുരം: പി വി അന്‍വര്‍ എംഎല്‍എയുടെ കുടുംബത്തിന് നേരെ വധഭീഷണി. ഊമക്കത്തിലൂടെയാണ് വധഭീഷണി എത്തിയത്. കുടുംബത്തെ അപായപ്പെടുത്തുമെന്ന് ഭീഷണി സന്ദേശത്തിൽ പറയുന്നത്. ഭീഷണിക്കത്ത് പി വി അന്‍വര്‍ പൊലീസ് മേധാവിക്ക് കൈമാറി. കുടുംബത്തിന് പൊലീസ് സംരക്ഷണം ഒരുക്കണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു.


എഡിജിപി എം ആര്‍ അജിത് കുമാര്‍ അടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് വധഭീഷണി എത്തിയത്. അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നില നിര്‍ത്തുന്നത് തന്നെ കുരുക്കാനാണെന്ന് അന്‍വര്‍ ആരോപിച്ചിരുന്നു.

പി വി അന്‍വറിന്റെ ആരോപണത്തില്‍ കഴിഞ്ഞ ദിവസം എഡിജിപിയുടെ മൊഴി രേഖപ്പെടുത്തി. മണിക്കൂര്‍ നീണ്ട മൊഴിയെടുപ്പ് പൂര്‍ണമായി വിഡിയോയില്‍ ചിത്രീകരിച്ചു. അതിനിടെ അജിത് കുമാറിനെതിരെ ഉയര്‍ന്ന സാമ്പത്തിക ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണത്തിന് ഡിജിപി ശുപാര്‍ശ ചെയ്തിട്ടുണ്ട്. ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച മുതല്‍ മലപ്പുറം എസ്.പി ക്യാമ്പ് ഓഫീസിലെ മരംമുറി വരെയുള്ള പരാതികളിലാണ് അജിത് കുമാറിന്റെ മൊഴി വിശദമായി രേഖപ്പെടുത്തിയത്.

Tags:    

Similar News