ഹിന്ദു ഭക്തരുടെ വികാരം വ്രണപ്പെടുത്തും; തിരുനാവായ -തവനൂർ പാലം നിർമ്മാണത്തിൽ പൊതുതാത്പര്യ ഹർജിയുമായി ഇ ശ്രീധരൻ

Update: 2024-09-07 06:24 GMT

രതപുഴയ്ക്ക് കുറുകെയുള്ള തിരുനാവായ -തവനൂർ പാലം പുനഃസ്ഥാപിക്കുന്നതിനുള്ള സാധ്യതകൾ പരിഗണിക്കാത്ത സംസ്ഥാന സർക്കാരിന്റെ പരാജയത്തെ ചോദ്യം ചെയ്ത് ഇ ശ്രീധരൻ. ഇതുമായി ബന്ധപ്പെട്ട പൊതുതാൽപ്പര്യ ഹർജിയുമായി അദ്ദേഹം കേരള ഹൈക്കോടതിയെ സമീപിച്ചു. വിഷയത്തിൽ സർക്കാരിന്റെ വിശദീകരണം തേടിയ കോടതി, ഹർജി 12ന് പരിഗണിക്കാൻ മാറ്റി.

ഭാരതപ്പുഴയുടെ തീരത്തുള്ള ക്ഷേത്രങ്ങളുടെ മതപരമായ പവിത്രതയെ ബാധിക്കാതെ കേരള സർക്കാർ പാലം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടാണ് താൻ പൊതുതാൽപര്യ ഹർജി നൽകിയതെന്ന് ഇ ശ്രീധരൻ പറഞ്ഞു.

പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിനും കത്തെഴുതിയെങ്കിലും പ്രതികരണം ഉണ്ടാകാത്തതിനെ തുടർന്നാണ് ഇ ശ്രീധരൻ ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്. ജസ്റ്റിസ് എ മുഹമ്മദ് മുസ്താഖ്, ജസ്റ്റിസ് എസ് മനു എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് 92 കാരനായ മെട്രോ മാന്റെ ഹർജി പരിഗണിച്ച് മറുപടി നൽകാൻ സർക്കാരിനോട് നിർദ്ദേശിച്ചത്.

Tags:    

Similar News