മരുന്നുകള്‍ വലിയ അളവില്‍ വാങ്ങിക്കൂട്ടുന്നതിന് സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോളര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി
മരുന്നുകള്‍ വലിയ അളവില്‍ വാങ്ങിക്കൂട്ടുന്നതിന് സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോളര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. വാങ്ങിക്കൂട്ടല്‍മൂലം മരുന്നുകള്‍ക്ക് ക്ഷാമം നേരിടാന്‍ സാധ്യതയുണ്ടെന്നതിനാലാണിത്. ഷുഗര്‍, പ്രഷര്‍, കൊളസ്ട്രോള്‍, കാര്‍ഡിയാക് പ്രശ്നങ്ങള്‍ എന്നിവയ്ക്കുള്ള…
By : Editor
Update: 2020-04-02 22:20 GMT
മരുന്നുകള്‍ വലിയ അളവില്‍ വാങ്ങിക്കൂട്ടുന്നതിന് സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോളര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. വാങ്ങിക്കൂട്ടല്‍മൂലം മരുന്നുകള്‍ക്ക് ക്ഷാമം നേരിടാന്‍ സാധ്യതയുണ്ടെന്നതിനാലാണിത്. ഷുഗര്‍, പ്രഷര്‍, കൊളസ്ട്രോള്‍, കാര്‍ഡിയാക് പ്രശ്നങ്ങള്‍ എന്നിവയ്ക്കുള്ള മരുന്നുകളാണ് ആളുകള്‍ വലിയതോതില്‍ വാങ്ങിക്കൂട്ടിയിരുന്നത്. ആന്റിബയോട്ടിക് മരുന്നുകളും ആളുകള്‍ ധാരാളമായി വാങ്ങുന്നുണ്ട്.പരമാവധി രണ്ട് ആഴ്ച ഉപയോഗിക്കാന്‍ വേണ്ട മരുന്ന് നല്‍കിയാല്‍മതി എന്നാണ് നിര്‍ദേശം.