ബ്രിട്ടനിലെ ധനികരുടെ പട്ടികയില്‍ രണ്ടാം സ്ഥാനം ഹിന്ദുജ സഹോദരന്മാര്‍ക്ക്

ലണ്ടന്‍: ബ്രിട്ടനിലെ ധനികരുടെ വാര്‍ഷിക പട്ടിക പുറത്തുവിട്ടു. കെമിക്കല്‍ സംരംഭകനായ ജിം റാറ്റ്ക്ലിഫ് ഒന്നാമതുള്ള ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഹിന്ദുജ സഹോദരന്മാരാണ് രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷം 17ാം…

By :  Editor
Update: 2018-05-14 00:21 GMT

ലണ്ടന്‍: ബ്രിട്ടനിലെ ധനികരുടെ വാര്‍ഷിക പട്ടിക പുറത്തുവിട്ടു. കെമിക്കല്‍ സംരംഭകനായ ജിം റാറ്റ്ക്ലിഫ് ഒന്നാമതുള്ള ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഹിന്ദുജ സഹോദരന്മാരാണ് രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷം 17ാം സ്ഥാനത്തായിരുന്നു റാറ്റ്ക്ലിഫ് ഇത്തവണ വന്‍ നേട്ടമാണുണ്ടാക്കിയത്.

സണ്‍ഡേ ടൈംസ് റിച്ച് ലിസ്റ്റില്‍ ശ്രീചന്ദ് ഹിന്ദുജ, ഗോപിചന്ദ് ഹിന്ദുജ എന്നിവര്‍ക്ക് 2064 കോടി പൗണ്ടാണ്( ഏകദേശം 1,65,000 കോടി രൂപ) ആസ്തി. അതേസമയം, റാറ്റ്ക്ലിഫിന് 2105 കോടി പൗണ്ട്( ഏകദേശം 1,68,000 കോടി രൂപ) ഉണ്ട്. വ്യവസായിയും മാധ്യമ ഉടമയുമായ സര്‍ ലെന്‍ ബ്ലാവറ്റ്‌നിക് 1526 കോടി പൗണ്ടുമായി മൂന്നാം സ്ഥാനത്തെത്തി. യുകെയിലെ 1000 ധനികരുടെ ഏറ്റവും പുതിയ പട്ടികയില്‍ ഇന്ത്യന്‍വംശജരായ 47 പേരുണ്ട്. ഉരുക്കു വ്യവസായി ലക്ഷ്മി മിത്തല്‍ 1466 കോടി പൗണ്ടുമായി അഞ്ചാം സ്ഥാനത്തുണ്ട്.

Tags:    

Similar News