വെറുതെ കറങ്ങിയാൽ പിടി വീഴും;പരപ്പനങ്ങാടി പോലീസ് ഡ്രോൺ ക്യാമറയുമായി രംഗത്ത്
പരപ്പനങ്ങാടി: ലോക്ക് ഡൗൺ ലംഘിച്ച് , ഒറ്റപ്പെട്ട പ്രദേശങ്ങളിലും കൂടുന്നവരെയും, വ്യാജവാറ്റ്, മദ്യ ഉപയോഗം തുടങ്ങിയവ കണ്ടെത്തി, പിടികൂടാൻ പരപ്പനങ്ങാടി പോലീസ് ഡ്രോൺ ക്യാമറയുമായി രംഗത്ത്. ചാപ്പപ്പടി,…
പരപ്പനങ്ങാടി: ലോക്ക് ഡൗൺ ലംഘിച്ച് , ഒറ്റപ്പെട്ട പ്രദേശങ്ങളിലും കൂടുന്നവരെയും, വ്യാജവാറ്റ്, മദ്യ ഉപയോഗം തുടങ്ങിയവ കണ്ടെത്തി, പിടികൂടാൻ പരപ്പനങ്ങാടി പോലീസ് ഡ്രോൺ ക്യാമറയുമായി രംഗത്ത്. ചാപ്പപ്പടി, കെട്ടുങ്ങൽ ബീച്ച്, ചുടലപറമ്പ് ,ചെട്ടിപ്പടി, കരുമരക്കാട് എന്നിവടങ്ങളിൽ ഇന്ന് ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തി. സ്പെഷ്യൻ ബ്രാഞ്ച് DYSP വാസുദേവൻ പി.ടി., പരപ്പനങ്ങാടി സർക്കിൾ ഇൻസ്പെക്ടർ ഹണി കെ ദാസ്, എസ് ഐ രാജേന്ദ്രൻ നായർ , മുരളി, രാധാകൃഷ്ണൻ,വനിത എസ്.ഐ വിമല, എന്നിവരുടെ നേതൃത്വത്തിൽ ആണ് നിരീക്ഷണം നടത്തിയത്. ദൃശ്യങ്ങൾ പരിശോധിച്ച ശേഷം ലോക്കൗട്ട് നിർദേശങ്ങൾ ലംഘിച്ചതിന് കേരള എപ്പിഡെമിക് ഓർഡിനൻസ് 2020 പ്രകാരവും കേസുകൾ രജിസ്റ്റർ ചെയ്യും.രണ്ടു വർഷം തടവും 10000 രൂപ പിഴയുമാണ് പ്രതികളെ കാത്തിരിക്കുന്നത്. വരും ദിവസങ്ങളിൽ നിരീക്ഷണം ശക്തമാവും.