യു. എ. ഇയിലെ ഇന്ത്യക്കാരെ തിരിച്ചു കൊണ്ടുപോരണമെന്നതിനെ പറ്റി ഔദ്യോഗികമായി യു.എ.ഇ സര്‍ക്കാരില്‍ നിന്ന് ഒരു സന്ദേശവും ലഭിച്ചിട്ടില്ലെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍

ഡല്‍ഹി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ യു. എ. ഇയിലെ ഇന്ത്യക്കാരെ മൊത്തം തിരിച്ചു കൊണ്ടുപോരണമെന്നതിനെ പറ്റി ഔദ്യോഗികമായി ഒരു സന്ദേശവും യു.എ.ഇ സര്‍ക്കാരില്‍ നിന്ന് ലഭിച്ചിട്ടില്ലെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി…

;

By :  Editor
Update: 2020-04-12 12:13 GMT

ഡല്‍ഹി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ യു. എ. ഇയിലെ ഇന്ത്യക്കാരെ മൊത്തം തിരിച്ചു കൊണ്ടുപോരണമെന്നതിനെ പറ്റി ഔദ്യോഗികമായി ഒരു സന്ദേശവും യു.എ.ഇ സര്‍ക്കാരില്‍ നിന്ന് ലഭിച്ചിട്ടില്ലെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ അറിയിച്ചു. പ്രവാസികളെ തിരിച്ചു കൊണ്ടുപോകണമെന്നും അതിന് തയ്യാറാകാത്ത രാജ്യങ്ങളുമായുള്ള തൊഴില്‍ ബന്ധങ്ങള്‍ പുനഃപരിശോധിക്കുമെന്നും യു.എ.ഇ. നിലപാട് അറിയിച്ചെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇന്നലെ ഗള്‍ഫ് ന്യൂസ് ഉള്‍പ്പെടെയുള്ള ചില മാദ്ധ്യമങ്ങള്‍ ഔദ്യോഗിക എമിറേറ്റ്സ് ന്യൂസ് ഏജന്‍സിയെ ( WAM )​ ഉദ്ധരിച്ചാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്‌തിരുന്നത്.

Tags:    

Similar News