കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഇന്ത്യന്‍ പതാക ആല്‍പ്സിനു മുകളില്‍
ബര്‍ലിന്‍: കൊറോണ വൈറസ് എന്ന ലോക മഹാമാരിക്കെതിരേയുള്ള പോരാട്ടത്തില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സ്വിസ് ആല്‍പ്സിലെ മാറ്റര്‍ഹോണ്‍ പര്‍വതം ഇന്ത്യന്‍ പതാകയില്‍ പ്രകാശം ചൊരിഞ്ഞു. കൊറോണ വൈറസ് പടരു…
ബര്‍ലിന്‍: കൊറോണ വൈറസ് എന്ന ലോക മഹാമാരിക്കെതിരേയുള്ള പോരാട്ടത്തില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സ്വിസ് ആല്‍പ്സിലെ മാറ്റര്‍ഹോണ്‍ പര്‍വതം ഇന്ത്യന്‍ പതാകയില്‍ പ്രകാശം ചൊരിഞ്ഞു.
കൊറോണ വൈറസ് പടരു ന്നതിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയോട് സ്വിറ്റ്സര്‍ലന്‍ഡ് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചതിന്റെ ഭാഗമായായിരുന്നു ഇത്. വെള്ളിയാഴ്ച രാത്രിയിലെ പ്രൊജക്ഷന് മാറ്റര്‍ഹോണ്‍ പര്‍വത ശിഖരത്തില്‍ പ്രത്യാശയുടെയും പ്രതീക്ഷയുടെയും സന്ദേശവുംകൂടി പകരുന്നുണ്ട്.
സ്വിസ് ആല്‍പ്സിലെ പ്രശസ്തമായ മാറ്റര്‍ഹോണ്‍ പര്‍വതത്തില്‍ ത്രിവര്‍ണ്ണത്തില്‍ തിളങ്ങിയതിന്റെ പിന്നില്‍ സ്വിസ് ലൈറ്റ് ആര്‍ട്ടിസ്റ്റ് ജെറി ഹോഫ്സ്റ്റെറ്ററിന്റെ നേതൃത്വത്തില്‍ സ്വിറ്റ്സര്‍ലന്‍ഡിലെ ലോകപ്രശസ്ത സെര്‍മാറ്റ് മാറ്റര്‍ഹോണ്‍ ടൂറിസമാണ്. പതാകയിലെ ത്രിവര്ണതിളക്കം അഭ്രപാളികളില്‍ പകര്‍ത്തിയതു ഗാബ്രിയേല്‍ പെരന്‍ എന്ന ഫോട്ടോഗ്രാഫറാണ്. 1,000 മീറ്ററിലധികം വലിപ്പമുള്ള ഇന്ത്യന്‍ ത്രിവര്‍ണ പതാകയാണ് മാറ്റര്‍ഹോണ്‍ പര്‍വതത്തില്‍ പ്രദര്‍ശിപ്പിച്ചത്.