ലോക്ക്ഡൗണ്‍ പിന്‍വലിച്ചാല്‍ ബീവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറക്കാന്‍ സാധ്യത

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ പിന്‍വലിച്ചാല്‍ ബീവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറക്കാന്‍ തയ്യാറായിരിക്കാന്‍ മാനേജര്‍മാര്‍ക്ക് ബെവ്‌കോ എംഡിയുടെ നിര്‍ദേശം. ഔട്ട്‌ലെറ്റുകള്‍ തുറക്കുന്നതിന് മുന്നേ ജീവനക്കാരുടെ എണ്ണം ഉറപ്പാക്കാനും മാനേജര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.…

By :  Editor
Update: 2020-04-30 00:02 GMT

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ പിന്‍വലിച്ചാല്‍ ബീവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറക്കാന്‍ തയ്യാറായിരിക്കാന്‍ മാനേജര്‍മാര്‍ക്ക് ബെവ്‌കോ എംഡിയുടെ നിര്‍ദേശം.

ഔട്ട്‌ലെറ്റുകള്‍ തുറക്കുന്നതിന് മുന്നേ ജീവനക്കാരുടെ എണ്ണം ഉറപ്പാക്കാനും മാനേജര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബുധനാഴ്ച വൈകിട്ടാണ് ഇതുസംബന്ധിച്ച ഉത്തരവ് മാനേജര്‍മാര്‍ക്ക് കൈമാറിയത്. ഔട്ട്‌ലെറ്റുകള്‍ തുറക്കുന്നതിന് മുമ്ബ് ബിവറേജസ് ഔട്ട്‌ലറ്റുകളില്‍ അണുനശീകരണം നടത്തണമെന്നും നിര്‍ദേശമുണ്ട്. അതേസമയം,മദ്യം വാങ്ങാനെത്തുന്ന എല്ലാ ഉപഭോക്താക്കളെയും തെര്‍മ്മല്‍ മീറ്ററുകള്‍ ഉപയോഗിച്ച്‌ പരിശോധിക്കണമെന്നും ഔട്ട്‌ലെറ്റുകളില്‍ സാനിറ്റൈസര്‍ ലഭ്യത ഉറപ്പുവരുത്തണമെന്നും ബെവ്‌കോ എംഡി നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം ലോക്ക്ഡൗണ്‍ നീട്ടുകയാണെങ്കില്‍ ഇക്കാര്യങ്ങള്‍ ആവശ്യമില്ലെന്നും ഉത്തരവില്‍ പറയുന്നു.

Tags:    

Similar News