വിശാഖപട്ടണത്ത്​ വിഷവാതകദുരന്തം; എട്ടുപേര്‍ മരിച്ചു; 25 പേര്‍ ഗുരുതരാവസ്​ഥയില്‍

വിജയവാഡ: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത്​ വ്യവസായശാലയില്‍നിന്ന്​ ചോര്‍ന്ന വിഷവാതകം ശ്വസിച്ച്‌​ എട്ടുപേര്‍ മരിച്ചു. വിശാഖപട്ടണം ജില്ലയിലെ ആര്‍.ആര്‍ വെങ്കട്ടപുരത്തുള്ള എല്‍.ജി പോളിമര്‍ ഇന്‍ഡസ്​ട്രീസില്‍ നിന്നാണ്​ രാസവാതകം ചോര്‍ന്നത്​. വ്യാവസായിക…

By :  Editor
Update: 2020-05-06 23:08 GMT

വിജയവാഡ: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത്​ വ്യവസായശാലയില്‍നിന്ന്​ ചോര്‍ന്ന വിഷവാതകം ശ്വസിച്ച്‌​ എട്ടുപേര്‍ മരിച്ചു. വിശാഖപട്ടണം ജില്ലയിലെ ആര്‍.ആര്‍ വെങ്കട്ടപുരത്തുള്ള എല്‍.ജി പോളിമര്‍ ഇന്‍ഡസ്​ട്രീസില്‍ നിന്നാണ്​ രാസവാതകം ചോര്‍ന്നത്​. വ്യാവസായിക മേഖലയിലാണ്​ ദുരന്തമുണ്ടായത്​.

മരിച്ചവരില്‍ ഒരാള്‍ എട്ട്​ വയസ്സുകാരിയാണ്​. മരണസംഖ്യ ഉയരുമെന്നാണ്​ സൂചന. വ്യാഴാഴ്​ച പുലര്‍ച്ച മൂന്നോടെയാണ്​​ ചോര്‍ച്ച ഉണ്ടായത്​. അധികൃതര്‍ സമീപത്തെ 20 ഗ്രാമങ്ങള്‍ ഒഴിപ്പിക്കാന്‍ തുടങ്ങി. ദുരന്ത നിവാരണ സേനയും അഗ്​നശമന സേനയും പൊലീസും സ്​ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്​.

Similar News