കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന മ​ല​യാ​ളി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കാ​മെന്ന് പ​ഞ്ചാ​ബ്​ സ​ര്‍​ക്കാ​ര്‍ സ​ഹാ​യ​ത്തി​ന്​ മ​റു​പ​ടി നൽകാതെ കേ​ര​ള സ​ര്‍​ക്കാ​ർ

കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന മ​ല​യാ​ളി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കാ​മെന്ന് പ​ഞ്ചാ​ബ്​ സ​ര്‍​ക്കാ​ര്‍. എന്നാൽ സ​ഹാ​യ​ത്തി​ന്​ മ​റു​പ​ടി നൽകിയിട്ടില്ല കേ​ര​ള സ​ര്‍​ക്കാ​ർ. മ​ട​ങ്ങു​ന്ന​വ​ര്‍​ക്കാ​യി പ​ഞ്ചാ​ബ്​ സ​ര്‍​ക്കാ​ര്‍ ഏ​​ര്‍​പ്പെ​ടു​ത്തി​യ വെ​ബ്​​സൈ​റ്റി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍, ഗ​ര്‍​ഭി​ണി​ക​ള്‍ തു​ട​ങ്ങി 1,005…

By :  Editor
Update: 2020-05-14 22:22 GMT

കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന മ​ല​യാ​ളി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കാ​മെന്ന് പ​ഞ്ചാ​ബ്​ സ​ര്‍​ക്കാ​ര്‍. എന്നാൽ സ​ഹാ​യ​ത്തി​ന്​ മ​റു​പ​ടി നൽകിയിട്ടില്ല കേ​ര​ള സ​ര്‍​ക്കാ​ർ. മ​ട​ങ്ങു​ന്ന​വ​ര്‍​ക്കാ​യി പ​ഞ്ചാ​ബ്​ സ​ര്‍​ക്കാ​ര്‍ ഏ​​ര്‍​പ്പെ​ടു​ത്തി​യ വെ​ബ്​​സൈ​റ്റി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍, ഗ​ര്‍​ഭി​ണി​ക​ള്‍ തു​ട​ങ്ങി 1,005 മ​ല​യാ​ളി​ക​ളാ​ണ്​ ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​ത​ത്. ക​ര്‍​ണാ​ട​ക​യി​ല്‍​നി​ന്ന്​ 309 പേ​രും. ഇ​വ​രെ നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ മേ​യ്​ 12ന്​ ​ജ​ല​ന്ധ​റി​ല്‍നി​ന്ന് ബം​ഗ​ളൂ​രു​വ​ഴി 14ന് ​എ​റ​ണാ​കു​ള​ത്ത് എ​ത്തും വി​ധം ട്രെ​യി​ന്‍ സ​ര്‍വി​സ് ന​ട​ത്താ​ന്‍ കേ​ര​ള​ത്തി​ന്റെ അ​നു​മ​തി ചോ​ദി​ച്ചാ​യി​രു​ന്നു ക​ത്ത്.

മേ​യ് അ​ഞ്ച്, ഏ​ഴ്, പ​ത്ത്​ തീ​യ​തി​ക​ളി​ല്‍ പ​ഞ്ചാ​ബ് സ​ര്‍​ക്കാ​റി​ന്റെ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​യും സൗ​ത്ത്​ ഇ​ന്ത്യ​ന്‍ സം​സ്​​ഥാ​ന​ങ്ങ​ളു​ടെ നോ​ഡ​ല്‍ ഓ​ഫി​സ​റു​മാ​യ ആ​ര്‍. വെ​ങ്ക​ട്​ ര​ത്​​നം കേ​ര​ള സ​ര്‍ക്കാ​റി​ന്റെ അ​ന്ത​ര്‍സം​സ്ഥാ​ന വി​ഷ​യ​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന പ്രി​ന്‍സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ബി​ശ്വ​നാ​ഥ് സി​ന്‍ഹ​ക്കാ​ണ്​ ക​ത്ത​യ​ച്ച​ത്. എ​ന്നാ​ല്‍, മ​റു​പ​ടി ന​ല്‍​കാ​ന്‍ കേ​ര​ളം ത​യാ​റാ​യി​ട്ടി​ല്ല.

Similar News