മുസ്‌ലിം പള്ളികളില്‍ ബാങ്ക് വിളിക്കാന്‍ ലൗഡ് സ്പീക്കര്‍ ഉപയോഗിക്കരുതെന്ന് ഹൈക്കോടതി

അലഹബാദ് : മുസ്‌ലിം പള്ളികളില്‍ ബാങ്ക് വിളിക്കാന്‍ ലൗഡ് സ്പീക്കര്‍ ഉപയോഗിക്കരുതെന്ന് അലഹബാദ് ഹൈക്കോടതി. ലൗഡ് സ്പീക്കര്‍ ഉപയോഗിക്കാതെ മനുഷ്യശബ്ദം മാത്രം മതിയെന്നാണ് അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.…

By :  Editor
Update: 2020-05-16 00:35 GMT

അലഹബാദ് : മുസ്‌ലിം പള്ളികളില്‍ ബാങ്ക് വിളിക്കാന്‍ ലൗഡ് സ്പീക്കര്‍ ഉപയോഗിക്കരുതെന്ന് അലഹബാദ് ഹൈക്കോടതി. ലൗഡ് സ്പീക്കര്‍ ഉപയോഗിക്കാതെ മനുഷ്യശബ്ദം മാത്രം മതിയെന്നാണ് അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. ജസ്റ്റിസ് ശശികാന്ത് ഗുപ്ത, ജസ്റ്റിസ് അജിത് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ഖാസിപുരിലെ ബാങ്ക് വിളി നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് ഖാസിപുര്‍ ബി.എസ്.പി എം.പി അഫ്‌സല്‍ അന്‍സാരി നല്‍കിയ പൊതുതാല്‍പര്യ ഹരജിയിലാണ് കോടതിവിധി.

അതേസമയം ലൗഡ് സ്പീക്കര്‍ ഉപയോഗിക്കാതെയുള്ള ബാങ്ക് വിളിയും അനുവദിക്കരുതെന്ന ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വാദം കോടതി തള്ളിക്കളഞ്ഞു.

Similar News