മദ്യവില ഉയര്‍ത്തിയതിന് പിന്നാലെ സംസ്ഥാനത്തെ ബസ് നിരക്കുകളും കുത്തനെ ഉയര്‍ത്താന്‍ പിണറായി സര്‍ക്കാര്‍

മദ്യവില ഉയര്‍ത്തിയതിന് പിന്നാലെ സംസ്ഥാനത്തെ ബസ് നിരക്കുകളും കുത്തനെ ഉയര്‍ത്താന്‍ പിണറായി സര്‍ക്കാര്‍. കൊറോണ പ്രതിസന്ധി ഒഴിയുന്നതുവരെ കുറഞ്ഞനിരക്ക് 12 രൂപയാക്കാനാണ് തീരുമാനം. ഇതിന് ശേഷം യാത്രാനിരക്ക്…

By :  Editor
Update: 2020-05-16 11:27 GMT

മദ്യവില ഉയര്‍ത്തിയതിന് പിന്നാലെ സംസ്ഥാനത്തെ ബസ് നിരക്കുകളും കുത്തനെ ഉയര്‍ത്താന്‍ പിണറായി സര്‍ക്കാര്‍. കൊറോണ പ്രതിസന്ധി ഒഴിയുന്നതുവരെ കുറഞ്ഞനിരക്ക് 12 രൂപയാക്കാനാണ് തീരുമാനം. ഇതിന് ശേഷം യാത്രാനിരക്ക് 10 രൂപയാക്കാനും തത്വത്തില്‍ ധാരണയായിട്ടുണ്ട്. നിലവില്‍ എട്ടുരൂപയാണ് മിനിമം ചാര്‍ജ്. അന്തിമതീരുമാനം അടുത്ത മന്ത്രിസഭായോഗത്തില്‍ ഉണ്ടാകും.

ലോക്ക്ഡൗണിനുശേഷം, പൊതുഗതാഗതം ആരംഭിക്കുന്ന മുറയ്ക്ക് ബസ് യാത്രാനിരക്ക് ഇരട്ടിയാക്കണമെന്നായിരുന്നു ഗതാഗതവകുപ്പിന്റെ ശിപാര്‍ശ. മറ്റു സംസ്ഥാനങ്ങളെക്കാള്‍ ബസ് നിരക്ക് ഇരട്ടിവര്‍ദ്ധനവാണ് ഇതോടെ കേരളത്തില്‍ ഉണ്ടാകാൻ പോകുന്നത് .

Tags:    

Similar News