തമിഴ്​നാട്ടില്‍ ലോക്​ഡൗണ്‍ മേയ്​ 31 വരെ നീട്ടി

ചെന്നൈ: കോവിഡ്​ 19 വ്യാപിക്കുന്നതിനെ തുടര്‍ന്ന്​ തമിഴ്​നാട്ടില്‍ ലോക്​ഡൗണ്‍ നീട്ടി. മേയ്​ 31 വരെയാണ്​ ലോക്​ഡൗണ്‍ നീട്ടിയത്​. അതേസമയം തമിഴ്​നാട്ടില്‍ കോവിഡ്​ ബാധിതരുടെ എണ്ണം 10,000 കടന്നു.…

By :  Editor
Update: 2020-05-17 05:37 GMT

ചെന്നൈ: കോവിഡ്​ 19 വ്യാപിക്കുന്നതിനെ തുടര്‍ന്ന്​ തമിഴ്​നാട്ടില്‍ ലോക്​ഡൗണ്‍ നീട്ടി. മേയ്​ 31 വരെയാണ്​ ലോക്​ഡൗണ്‍ നീട്ടിയത്​. അതേസമയം തമിഴ്​നാട്ടില്‍ കോവിഡ്​ ബാധിതരുടെ എണ്ണം 10,000 കടന്നു. 10,585 പേര്‍ക്കാണ്​ ഇതുവരെ കോവിഡ്​ സ്​ഥിരീകരിച്ചത്​. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്നുമരണം കൂടി റിപ്പോര്‍ട്ട്​ ചെയ്​തതോടെ മരണസംഖ്യ 74 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 477 പേര്‍ക്കാണ്​ തമിഴ്​നാട്ടില്‍ കോവിഡ്​ സ്​ഥിരീകരിച്ചത്​. ഇതില്‍ 93 പേര്‍ വിദേശത്തുനിന്നും മടങ്ങിയെത്തിയവരാണ്​.

Similar News