കുവൈത്തില്‍നിന്ന് ചൊവ്വാഴ്ച കണ്ണൂരിലേക്ക് വിമാന സര്‍വിസ്
കുവൈത്ത് സിറ്റി: കുവൈത്തില്‍നിന്ന് ചൊവ്വാഴ്ച കണ്ണൂരിലേക്ക് വിമാന സര്‍വിസ്. വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരുന്ന ദൗത്യത്തിന്റെ രണ്ടാംഘട്ടം മേയ് 19ന് ആരംഭിക്കുബോൾ കുവൈത്തില്‍നിന്ന് മൂന്നു വിമാനങ്ങളാണുള്ളത്. കണ്ണൂര്‍,…
;കുവൈത്ത് സിറ്റി: കുവൈത്തില്‍നിന്ന് ചൊവ്വാഴ്ച കണ്ണൂരിലേക്ക് വിമാന സര്‍വിസ്. വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരുന്ന ദൗത്യത്തിന്റെ രണ്ടാംഘട്ടം മേയ് 19ന് ആരംഭിക്കുബോൾ കുവൈത്തില്‍നിന്ന് മൂന്നു വിമാനങ്ങളാണുള്ളത്. കണ്ണൂര്‍, തിരുവനന്തപുരം, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കാണ് വിമാനം. മേയ് 19ന് ഉച്ചക്ക് 1.10ന് കുവൈത്തില്‍നിന്ന് പുറപ്പെടുന്ന വിമാനം രാത്രി 9.10ന് കണ്ണൂരിലിറങ്ങും. 20ന് ഉച്ചക്ക് 1.15ന് കുവൈത്തില്‍നിന്ന് പുറപ്പെടുന്ന രണ്ടാമത്തെ വിമാനം രാത്രി 9.15ന് തിരുവനന്തപുരത്തെത്തും. ദൗത്യത്തിന്റെ രണ്ടാംഘട്ടത്തില്‍ 31 രാജ്യങ്ങളില്‍നിന്ന് 149 വിമാനങ്ങളാണുള്ളത്.