നാളെ മുതല്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസ് തുടങ്ങും; എ.കെ ശശീന്ദ്രന്‍
തിരുവനന്തപുരം: ജില്ലകള്‍ക്കുള്ളില്‍ നാളെ മുതല്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസ് തുടങ്ങുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. സ്വകാര്യ ബസുടമകള്‍ യാഥാര്‍ഥ്യബോധത്തോടെ കാര്യങ്ങളെ സമീപിക്കണം. അവര്‍ നിഷേധാത്മക നിലപാട് സ്വീകരിക്കില്ലെന്നാണ്…
;തിരുവനന്തപുരം: ജില്ലകള്‍ക്കുള്ളില്‍ നാളെ മുതല്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസ് തുടങ്ങുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. സ്വകാര്യ ബസുടമകള്‍ യാഥാര്‍ഥ്യബോധത്തോടെ കാര്യങ്ങളെ സമീപിക്കണം. അവര്‍ നിഷേധാത്മക നിലപാട് സ്വീകരിക്കില്ലെന്നാണ് പ്രതീക്ഷയെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി.
സ്വകാര്യ ബസുടമകള്‍ പണിമുടക്കിന് നോട്ടീസ് നല്‍കിയിട്ടില്ല. അതുകൊണ്ട് ചര്‍ച്ചയുടെ ആവശ്യമില്ല. ജനങ്ങളുമായി സഹകരിച്ച് കൊണ്ട് സര്‍വീസ് നടത്താന്‍ സ്വകാര്യ ബസുകള്‍ തയാറാവണം. ബസുകള്‍ക്ക് മൂന്ന് മാസത്തെ നികുതി ഒഴിവാക്കിയിട്ടുണ്ട്. ഇതിലൂടെ 36 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാവുകയെന്നും ഗതാഗത മന്ത്രി പറഞ്ഞു.