അയോധ്യ രാമജന്മഭൂമി തന്നെയായിരുന്നു എന്നതിന് നിര്‍ണായക തെളിവുകള്‍; ബാബറി മസ്ജിദ് നിര്‍മ്മിച്ചത് ക്ഷേത്രം തകര്‍ത്തു തന്നെയാണെന്നുള്ള ചരിത്രകാരന്മാരുടെ നിഗമനത്തിന് ബലമേറുന്നു

അയോധ്യ രാമജന്മഭൂമി തന്നെയായിരുന്നു എന്നതിന് നിര്‍ണായക തെളിവുകള്‍ ലഭിച്ചു. അയോധ്യയിലെ രാമജന്മ ഭൂമിയില്‍ ഖനനത്തില്‍ കണ്ടു കിട്ടിയത് നിരവധി തകര്‍ക്കപ്പെട്ട വിഗ്രഹങ്ങളും അഞ്ചടി ഉയരമുള്ള ശിവലിംഗവും. ഇന്നലെ…

By :  Editor
Update: 2020-05-21 02:07 GMT

അയോധ്യ രാമജന്മഭൂമി തന്നെയായിരുന്നു എന്നതിന് നിര്‍ണായക തെളിവുകള്‍ ലഭിച്ചു. അയോധ്യയിലെ രാമജന്മ ഭൂമിയില്‍ ഖനനത്തില്‍ കണ്ടു കിട്ടിയത് നിരവധി തകര്‍ക്കപ്പെട്ട വിഗ്രഹങ്ങളും അഞ്ചടി ഉയരമുള്ള ശിവലിംഗവും. ഇന്നലെ തര്‍ക്കഭൂമിയില്‍ നടന്ന ഖനനത്തില്‍, അഞ്ചടി ഉള്ള കൂറ്റന്‍ ശിവലിംഗം, പകുതി തകര്‍ത്ത നിലയില്‍ ദേവിദേവന്മാരുടെ വിഗ്രഹങ്ങള്‍, കരിങ്കല്ലില്‍ കൊത്തിയുണ്ടാക്കിയ ഏഴു തൂണുകള്‍ എന്നിവയാണ് ലഭിച്ചതെന്ന് ശ്രീ രാം ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ സെക്യൂരിറ്റി ജനറല്‍ ചമ്പത് റായ് പറഞ്ഞു.

10 ദിവസമായി സ്ഥലത്തെ തറ നിരപ്പാക്കുന്നുവെന്നും അപ്പോഴാണ് അവശിഷ്ടങ്ങളിലെയും മറ്റ് വസ്തുക്കളിലെയും തൂണുകള്‍ കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു. ബാബറി മസ്ജിദ്, ക്ഷേത്രം തകര്‍ത്തു തന്നെയാണ് നിര്‍മ്മിച്ചത് എന്നുള്ള ചരിത്രകാരന്മാരുടെ നിഗമനത്തിന് പൂര്‍ണ്ണ സാക്ഷ്യം നല്‍കുന്നതാണ് ഇന്നലെ ലഭിച്ച ഈ നൂറ്റാണ്ടുകളായി മണ്‍മറഞ്ഞു കിടന്നിരുന്ന തെളിവുകള്‍.കൂറ്റന്‍ രാമക്ഷേത്ര നിര്‍മാണത്തിന്റെ ഭാഗമായി ആഴത്തില്‍ അടിത്തറ ഉറപ്പിക്കുന്ന ജോലി നടന്നു കൊണ്ടിരിക്കുന്നതിനിടയിലാണ് സുപ്രീംകോടതി വിധി ഊട്ടിയുറപ്പിക്കുന്ന തെളിവുകള്‍ തൊഴിലാളികള്‍ക്ക് ലഭിച്ചത്.

അയോധ്യയിലെ തര്‍ക്കമന്ദിര സ്ഥാനത്ത് വലിയ ക്ഷേത്രം നിലനിന്നിരുന്നെന്നും അതിനു ശാസ്ത്രീയ തെളിവുകളുണ്ടെന്നും പുരാവസ്തു ഗവേഷകനും മലയാളിയുമായ കെ.കെ. മുഹമ്മദ് നേരത്തേ വ്യക്തമാക്കിയിരുന്നു. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നോര്‍ത്ത് മുന്‍ റീജ്യനല്‍ ഡയറക്റ്റര്‍ കൂടിയാണ് അദ്ദേഹം. 1976-77 കാലഘട്ടത്തില്‍ അയോധ്യയില്‍ ആദ്യത്തെ ഖനനം നടത്തിയ പുരാവസ്തു ഗവേഷകരുടെ സംഘത്തില്‍ അംഗം കൂടിയായിരുന്നു മുഹമ്മദ്. അയോധ്യയിലെ മുസ്ലീങ്ങള്‍ സ്വമേധയാ ഭൂമി കൈമാറണമെന്നാണു തന്റെ നിലപാടണെന്നും ടൈംസ് ഓഫ് ഇന്ത്യക്ക് നേരത്തേ അനുവദിച്ച് അഭിമുഖത്തില്‍ മുഹമ്മദ് വ്യക്തമാക്കിയിരുന്നു.

Similar News