അമ്മയില്ലാത്ത കുട്ടികളെ ബന്ധു പീഡിപ്പിച്ചു: പരാതി നല്‍കിയിട്ടും നടപടിയെടുക്കാതെ പോലീസ്

പത്തനംതിട്ട :അമ്മയില്ലാത്ത കുട്ടികളെ പീഡിപ്പിച്ച ബന്ധുകൂടിയായ പ്രതിയെ സംരക്ഷിച്ച് പോലീസ്. 14 കാരിയും സഹോദരനായ 13 കാരനുമാണ് ബന്ധുവിന്റെ പീഡനത്തിന് ഇരയായത്. അമ്മയുടെ മരണത്തെ തുടര്‍ന്ന് കുട്ടികളെ…

;

By :  Editor
Update: 2018-05-16 02:55 GMT

പത്തനംതിട്ട :അമ്മയില്ലാത്ത കുട്ടികളെ പീഡിപ്പിച്ച ബന്ധുകൂടിയായ പ്രതിയെ സംരക്ഷിച്ച് പോലീസ്. 14 കാരിയും സഹോദരനായ 13 കാരനുമാണ് ബന്ധുവിന്റെ പീഡനത്തിന് ഇരയായത്. അമ്മയുടെ മരണത്തെ തുടര്‍ന്ന് കുട്ടികളെ താമരശ്ശേരിയിലെ അച്ഛന്റെ സഹോദരിയുടെ വീട്ടില്‍ എത്തിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. പ്രതി കുട്ടികളെ ഭീഷണിപ്പെടുത്തി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.

വിവരമറിഞ്ഞ കുട്ടികളുടെ പിതാവ് ചൈല്‍ഡ്ലൈന്‍ മുഖേന താമരശ്ശേരി പോലീസില്‍ പരാതി നല്‍കി. പരാതി നല്‍കി ഒരു മാസം പിന്നിട്ടിട്ടും പൊലീസിന് പ്രതിയെ പിടികൂടാനായിട്ടില്ല. പോക്സോ വകുപ്പ് ചുമത്തിയായിരുന്നു പ്രതിക്കെതിരെ കേസെടുത്തിരുന്നത്.

Tags:    

Similar News