എട്ട് ലക്ഷം ഇലക്ട്രിക് കാറുകളുമായി ഔഡി

ആഡംബര വാഹന നിര്‍മാതാക്കളായ ഔഡി 2025 ഓടെ എട്ട് ലക്ഷം ഇലക്ട്രിക് കാറുകള്‍ വില്‍ക്കുമെന്ന് റിപ്പോര്‍ട്ട്. 2025 ഓടെ 20 ഇലക്ട്രിക് കാര്‍ മോഡലുകള്‍ കമ്പനി പുറത്തിറക്കും.…

By :  Editor
Update: 2018-05-16 03:13 GMT

ആഡംബര വാഹന നിര്‍മാതാക്കളായ ഔഡി 2025 ഓടെ എട്ട് ലക്ഷം ഇലക്ട്രിക് കാറുകള്‍ വില്‍ക്കുമെന്ന് റിപ്പോര്‍ട്ട്. 2025 ഓടെ 20 ഇലക്ട്രിക് കാര്‍ മോഡലുകള്‍ കമ്പനി പുറത്തിറക്കും.

ഇമൊബിലിറ്റി, ഡ്രൈവര്‍ ആവശ്യമില്ലാത്ത സാങ്കേതികവിദ്യ, ഡിജിറ്റൈസേഷന്‍ തുടങ്ങിയ മേഖലകളിലായി കമ്പനി ചിലവഴിക്കുന്നത് 4,000 കോടി യൂറോയാണ്. പ്രീമിയം വിഭാഗത്തില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മാണത്തില്‍ മുന്‍ നിരയിലെത്തുകയാണ് ഔഡിയുടെ ലക്ഷ്യമെന്ന് ഔഡി ഗ്രൂപ്പ് ചെയര്‍മാന്‍ റൂപര്‍ട്ട് സ്റ്റാഡ്ലര്‍ വ്യക്തമാക്കി. 2019ല്‍, ഔഡി ഇട്രോണ്‍ സ്പോര്‍ട്ട്ബാക്കും 2020ല്‍, ഇട്രോണ്‍ ജിടി മോഡലും പുറത്തിറങ്ങുമെന്നും അറിയിച്ചു.

Similar News