ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് നഴ്സുമാരുടെ ഇന്‍റര്‍വ്യു: എത്തിയത് ആയിരത്തോളം നഴ്സുമാര്‍
കോട്ടയം; കോട്ടയത്ത് ലോക്ക്ഡൌണ്‍ നിർദേശങ്ങൾ കാറ്റിൽ പറത്തി നഴ്സുമാരുടെ അഭിമുഖം. കോട്ടയം ജില്ലാ ആശുപത്രിയിലാണ് സംഭവം. ആയിരത്തിലധികം നഴ്സുമാരാണ് സാമൂഹിക അകലം പോലും പാലിക്കാതെ എത്തിയത്. കോട്ടയത്തെ…
കോട്ടയം; കോട്ടയത്ത് ലോക്ക്ഡൌണ്‍ നിർദേശങ്ങൾ കാറ്റിൽ പറത്തി നഴ്സുമാരുടെ അഭിമുഖം. കോട്ടയം ജില്ലാ ആശുപത്രിയിലാണ് സംഭവം. ആയിരത്തിലധികം നഴ്സുമാരാണ് സാമൂഹിക അകലം പോലും പാലിക്കാതെ എത്തിയത്.
കോട്ടയത്തെ കോവിഡ് സ്പെഷ്യല്‍ ആശുപത്രിയാണ് ജില്ലാ ആശുപത്രി. ആശുപത്രി വികസന സമിതിയാണ് 21 താൽക്കാലിക നഴ്സുമാർക്കായി അഭിമുഖം നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ പ്രതീക്ഷിച്ചതിലും അധികം പേര്‍ എത്തിയതാണ് പ്രശ്നമായതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇന്‍റര്‍വ്യു നിര്‍ത്തിവെക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി. ഇതോടെ ഇന്‍റര്‍വ്യു നിര്‍ത്തിവെച്ചതായി ഡിഎംഒ അറിയിച്ചു.
ഇനി ഓണ്‍ലൈനായി പരീക്ഷ നടത്താനാണ് തീരുമാനം. തെരഞ്ഞെടുക്കപ്പെടുന്നവരെ ഇന്‍റര്‍വ്യൂന് വിളിക്കും.