ഡല്‍ഹി എയിംസില്‍ സമരം ശക്തമാക്കാന്‍ നഴ്‌സുമാര്‍

ന്യൂഡല്‍ഹി: ഡല്‍ഹി എംയിസില്‍ നഴ്‍സുമാര്‍ ആരംഭിച്ച സമരം ശക്തമാക്കും. അവധിയിലുള്ള നഴ്‌സുമാരെ അടക്കം ഉള്‍പ്പെടുത്തി ഇന്ന് സമരം വീണ്ടും തുടങ്ങാനാണ് തീരുമാനം. ഇന്നും ചര്‍ച്ചയ്ക്ക് തയ്യാറായില്ലങ്കില്‍ ഡ്യൂട്ടി…

By :  Editor
Update: 2020-06-02 00:27 GMT

ന്യൂഡല്‍ഹി: ഡല്‍ഹി എംയിസില്‍ നഴ്‍സുമാര്‍ ആരംഭിച്ച സമരം ശക്തമാക്കും. അവധിയിലുള്ള നഴ്‌സുമാരെ അടക്കം ഉള്‍പ്പെടുത്തി ഇന്ന് സമരം വീണ്ടും തുടങ്ങാനാണ് തീരുമാനം. ഇന്നും ചര്‍ച്ചയ്ക്ക് തയ്യാറായില്ലങ്കില്‍ ഡ്യൂട്ടി ബഹിഷ്കരിച്ച്‌ സമരത്തിലേക്ക് കടക്കും.

എയിംസില്‍ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് എയിംസ് ഡയറക്ടറുടെ മുറിയുടെ മുന്നില്‍ കുത്തിയിരുന്ന് ഇന്നലെ നഴ്‍സുമാര്‍ പ്രതിഷേധിച്ചത്. പി.പി.ഇ കിറ്റുകള്‍ ധരിച്ചുള്ള ഡ്യൂട്ടി സമയം കുറയ്‌ക്കുക, നഴ്സുമാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കുക എന്നീ ആവശ്യങ്ങളാണ് പ്രധാനമായും ഇവര്‍ ഉന്നയിക്കുന്നത്.

ഇന്നലെ യൂണിയന്‍ ഭാരവാഹികളാണ് പ്രതിഷേധിച്ചത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ കൊവിഡ് പടരുന്നതിനിടെ സുരക്ഷ , ജോലി സമയം, വനിത നഴ്‍സുമാര്‍ക്ക് സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് സമരം.

Tags:    

Similar News