പ്രവാസികളെ നാട്ടിലെത്തിക്കുന്നത് കുറയ്ക്കണമെന്ന് കേരളം ആവശ്യപ്പെട്ടെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍

വിദേശരാജ്യങ്ങളില്‍ നിന്ന് പ്രവാസികളെ നാട്ടിലെത്തിക്കുന്നത് കുറയ്ക്കണമെന്ന് സംസ്ഥാനം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടതായി കേന്ദ്രമന്ത്രി വി മുരളീധരന്‍. ഉദ്യോ​ഗസ്ഥ തലത്തില്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ സജ്ജമാണെന്ന്…

;

By :  Editor
Update: 2020-06-02 02:08 GMT

വിദേശരാജ്യങ്ങളില്‍ നിന്ന് പ്രവാസികളെ നാട്ടിലെത്തിക്കുന്നത് കുറയ്ക്കണമെന്ന് സംസ്ഥാനം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടതായി കേന്ദ്രമന്ത്രി വി മുരളീധരന്‍. ഉദ്യോ​ഗസ്ഥ തലത്തില്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ സജ്ജമാണെന്ന് അറിയിച്ചാല്‍ കൂടുതല്‍ സര്‍വീസുകള്‍ ​ഗള്‍ഫ് അടക്കമുളള വിദേശ രാജ്യങ്ങളില്‍ നിന്ന് ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കേരളത്തിലെ വിമാനത്താവളങ്ങളില്‍ വരുന്ന ആളുകളെ പരിശോധിക്കാനുള്ള ശേഷിയുടെ പരമാവധിയാണ് ഇപ്പോഴുള്ളത്. ഇതില്‍ നിന്ന് വലിയ തോതിലേക്ക് വര്‍ദ്ധിപ്പിക്കാനുള്ള സാഹചര്യം ഇല്ല. അതുകൊണ്ട് ചാര്‍ട്ടേര്‍ഡ്‌ വിമാനങ്ങള്‍ക്ക് അടക്കം നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാണ് കേരളത്തിന്റെ ആവശ്യം.

Tags:    

Similar News