കൊവിഡിനെതിരെ അമിത ആന്റിബയോട്ടിക്ക് ഉപയോഗിക്കുന്നത് അപകടകരമാകാമെന്ന് ലോകാരോഗ്യസംഘടന
ജനീവ: കൊവിഡിനെതിരെ അമിത ആന്റിബയോട്ടിക്ക് ഉപയോഗിക്കുന്നത് അപകടകരമാകാമെന്ന് ലോകാരോഗ്യസംഘടന. ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നത് മരണത്തിന് വരെ കാരണമാകാമെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു. ബാക്ടീരിയക്കെതിരേയുള്ള പ്രതിരോധ ശേഷി കുറയാന്‍ കാരണമാകുമെന്നും ഇത്…
ജനീവ: കൊവിഡിനെതിരെ അമിത ആന്റിബയോട്ടിക്ക് ഉപയോഗിക്കുന്നത് അപകടകരമാകാമെന്ന് ലോകാരോഗ്യസംഘടന. ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നത് മരണത്തിന് വരെ കാരണമാകാമെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു. ബാക്ടീരിയക്കെതിരേയുള്ള പ്രതിരോധ ശേഷി കുറയാന്‍ കാരണമാകുമെന്നും ഇത് മരണനിരക്ക് ഉയരുന്നതിന് ഇടയാക്കിയേക്കുമെന്നുമാണ് ഡബ്ല്യു.എച്ച്.ഒ മേധാവി ട്രെഡോസ് അഥനോം മുന്നറിയിപ്പ് നല്‍കിയത്.
'കൊവിഡിനെതിരെ ആന്റിബയോട്ടിക്കുകളുടെ ഉയര്‍ന്ന ഉപയോഗത്തിലേക്ക് നയിച്ചു. ഇത് ആത്യന്തികമായി ബാക്ടീരിയയുടെ പ്രതിരോധനിരക്ക് ഉയര്‍ത്തും. മഹാമാരിയുടെ സമയത്തും അതിനുശേഷവുമുള്ള രോഗങ്ങളുടെയും മരണങ്ങളുടെയും എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനിടയാക്കും'-വെര്‍ച്വല്‍ വാര്‍ത്താ സമ്മേളനത്തില്‍ ട്രെഡോസ് അഥനോം പറഞ്ഞു