സൗദിയില്‍ നിന്നുള്ള പുതിയ വിമാന ഷെഡ്യൂളുകള്‍ പ്രഖ്യാപിച്ചു
വന്ദേ ഭാരത് മിഷനില്‍ അടിയന്തിര സാഹചര്യത്തില്‍ ഉള്ള പ്രവാസികളെ കൊണ്ട് പോകുന്നതിനുള്ള വിമാന സര്‍വീസുകളുടെ പുതിയ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. സഊദിയില്‍ നിന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് 20…
;വന്ദേ ഭാരത് മിഷനില്‍ അടിയന്തിര സാഹചര്യത്തില്‍ ഉള്ള പ്രവാസികളെ കൊണ്ട് പോകുന്നതിനുള്ള വിമാന സര്‍വീസുകളുടെ പുതിയ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. സഊദിയില്‍ നിന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് 20 വിമാന സര്‍വീസുകളാണ് പുതിയ ലിസ്റ്റില്‍ ഇടം നേടിയത്. ഇതില്‍ 11 എണ്ണം കേരളത്തിലെ വിമാനത്താവളത്തിലേക്ക് നേരിട്ടുള്ളതും ചിലത് കേരളത്തിലെ വിമാനത്താവളം വഴി വിവിധ സംസ്ഥാനങ്ങളിലേക്കുമുള്ള കണക്ഷന്‍ വിമാനങ്ങളുമാണ്. സഊദിയിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്ന് കോഴിക്കോട് സെക്റ്ററിലേക്ക് മൂന്ന് സര്‍വ്വീസുകളും കണ്ണൂരിലേക്ക് രണ്ടും കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് മൂന്നും സര്‍വീസുകളാണ് പുതിയ ഷെഡ്യൂളില്‍ ഇടം നേടിയത്.
റിയാദ്-കോഴിക്കോട്-മുംബൈ, ദമാം-കണ്ണൂര്‍-മുംബൈ, ജിദ്ദ-കൊച്ചി മുംബൈ എന്നീ വിമാനങ്ങള്‍ ജൂണ്‍ പത്തിനാണ് പുറപ്പെടുക. ജൂണ്‍ 11 ന് ദമാം-കൊച്ചി-മുംബൈ, റിയാദ്-കണ്ണൂര്‍-മുംബൈ, ജിദ്ദ- കോഴിക്കോട്-ബംഗളുരു വിമാനങ്ങളും, ജൂണ്‍ 12 ന് ജിദ്ദ-തിരുവനന്തപുരം-മുംബൈ, ജൂണ്‍ 13 ന് റിയാദ്-തിരുവനന്തപുരം-മുംബൈ, ദമാം-കോഴിക്കോട്-ഹൈദരാബാദ്, 14 ന് റിയാദ്-കൊച്ചി-മുംബൈ, 25 ന് ദമാം-തിരുവനന്തപുരം-മുംബൈ എന്നീ വിമാനങ്ങളാണ് കേരളത്തിലേക്ക് ഇടം നേടിയത്.അടിയന്തിര മെഡിക്കല്‍ ആവശ്യക്കാര്‍, ഗര്‍ഭിണികള്‍, വിസ കാലാവധി കഴിഞ്ഞവര്‍ ഉള്‍പ്പെടെ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ മുന്‍ഗണന നോക്കിയാണ് യാത്രാനുമതി നല്‍കുന്നത്.