കൊറോണ വൈറസ് ബാധിതരായി മരണപ്പെടുന്ന മുസ്ലീങ്ങളുടെ സംസ്‌കാര ചടങ്ങുകള്‍ക്കായി പോപ്പുലര്‍ ഫ്രണ്ടിനെ സമീപിക്കണമെന്ന ഉത്തരവിനെതിരെ കനത്ത പ്രതിഷേധം
മുംബൈ: കൊറോണ വൈറസ് ബാധിതരായി മരണപ്പെടുന്ന മുസ്ലീങ്ങളുടെ സംസ്‌കാര ചടങ്ങുകള്‍ക്കായി പോപ്പുലര്‍ ഫ്രണ്ടിനെ സമീപിക്കണമെന്ന് ബ്രിഹാന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ഉത്തരവിനെതിരെ കനത്ത പ്രതിഷേധം. ഇതു സംബന്ധിച്ച്…
മുംബൈ: കൊറോണ വൈറസ് ബാധിതരായി മരണപ്പെടുന്ന മുസ്ലീങ്ങളുടെ സംസ്‌കാര ചടങ്ങുകള്‍ക്കായി പോപ്പുലര്‍ ഫ്രണ്ടിനെ സമീപിക്കണമെന്ന് ബ്രിഹാന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ഉത്തരവിനെതിരെ കനത്ത പ്രതിഷേധം. ഇതു സംബന്ധിച്ച് പുറത്തിറക്കിയ ഉത്തരവ് വിവാദമായി. മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസാണ് കോര്‍പ്പറേഷന്റെ വിവാദ ഉത്തരവിന്റെ പകര്‍പ്പ് പുറത്തുവിട്ടത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഉത്തരവിന്റെ പകര്‍പ്പ് പുറത്തുവിട്ടത്. ഉത്തരവുമായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ യോജിക്കുന്നുണ്ടോ എന്നും യോജിക്കുന്നില്ലെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുമോ എന്നും ഫഡ്‌നാവിസ് ചോദിച്ചു. മെയ് 18ന് ആരോഗ്യവകുപ്പ് പുറത്തിറക്കിയ ഉത്തരവാണ് വിവാദമായിരിക്കുന്നത്.
കൊറോണ രോഗികളായ മുസ്ലീങ്ങള്‍ മരിച്ചാല്‍ ആശുപത്രി അധികൃതര്‍ പ്രാദേശിക പോലീസിനേയും മെഡിക്കല്‍ ഓഫീസറേയും ബന്ധപ്പെടണമെന്ന് നിര്‍ദ്ദേശിക്കുന്ന ഉത്തരവില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ നാല് കോര്‍ഡിനേറ്റര്‍മാരുടെ പേരും മൊബൈല്‍ നമ്പറും നല്‍കിയിട്ടുണ്ട്. ഇഖ്ബാല്‍ ഖാന്‍, സയീദ് അഹമ്മദ്, സയീദ് ചൗധരി, സാദിഖ് ഖുറേഷി എന്നിവരുടെ വിവരങ്ങളാണ് നല്‍കിയിരിക്കുന്നത്