വിക്ടേഴ്‍സ് ചാനലില്‍ ക്ലാസെടുത്ത അധ്യാപകരെ അപമാനിച്ച പ്രവാസികളടക്കം 8 പേരെ തിരിച്ചറിഞ്ഞു

തിരുവനന്തപുരം: വിക്ടേഴ്‍സ് ചാനലില്‍ ക്ലാസെടുത്ത അധ്യാപകരെ അപമാനിച്ച പ്രവാസികളടക്കം 8 പേരെ തിരിച്ചറിഞ്ഞു സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. സൈബര്‍ ഡോം നൂറിലധികം ഫെയ്സ്‍ബുക്ക് അക്കൌണ്ടുകള്‍ പരിശോധിച്ചു. ഇതില്‍ നിന്ന്…

By :  Editor
Update: 2020-06-03 04:20 GMT

തിരുവനന്തപുരം: വിക്ടേഴ്‍സ് ചാനലില്‍ ക്ലാസെടുത്ത അധ്യാപകരെ അപമാനിച്ച പ്രവാസികളടക്കം 8 പേരെ തിരിച്ചറിഞ്ഞു സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. സൈബര്‍ ഡോം നൂറിലധികം ഫെയ്സ്‍ബുക്ക് അക്കൌണ്ടുകള്‍ പരിശോധിച്ചു. ഇതില്‍ നിന്ന് 8 പേരെ ഇന്നലെ തിരിച്ചറിഞ്ഞിരുന്നു. 5 പേര്‍ സംസ്ഥാനത്ത് തന്നെ ഉള്ളവരും മൂന്ന് പേര്‍ പ്രവാസികളുമാണ്. 26 ഫെയ്സ്‍ബുക്ക് അക്കൌണ്ടുകളും 50ലധികം വാട്സപ്പ് ഗ്രൂപ്പുകളും നിരീക്ഷണത്തിലാണ്. അപമാനിച്ചവരുടെ കൂട്ടത്തില്‍ വിദ്യാര്‍ത്ഥികളുമുണ്ട്. 26 ഫെയ്സ്‍ബുക്ക് അക്കൗണ്ടുകള്‍ നിരീക്ഷണത്തിലാണ്. ഓണ്‍ലൈന്‍ ക്ലാസെടുത്ത അധ്യാപകരെ അപമാനിച്ചതില്‍ നാല് വിദ്യാര്‍ത്ഥികളെയും തിരിച്ചറിഞ്ഞു. പോലിസ് നിര്‍ദ്ദേശപ്രകാരം ഇവരുടെ ഫോണുകള്‍ രക്ഷിതാക്കള്‍ പോലിസിന് കൈമാറി.

Similar News