മലേഷ്യന്‍ വിമാനത്തിന്റെ തിരോധാനം: വിമാനം പൈലറ്റ് മനപൂര്‍വ്വം അപകടത്തില്‍പ്പെടുത്തി, തന്ത്രപരമായ നീക്കങ്ങളുടെ ചുരുളഴിഞ്ഞു

2014 മാര്‍ച്ച് 8ന് 239 യാത്രക്കാരുമായി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കാണാതായ മലേഷ്യന്‍ വിമാനം കാണാതായതിന്റെ പിന്നിലുള്ള ദുരൂഹത പുറത്തു വന്നു. വിമാനത്തിന്റെ ക്യാപ്റ്റന്‍ അമദ് ഷാ നടത്തിയ…

By :  Editor
Update: 2018-05-16 06:02 GMT

2014 മാര്‍ച്ച് 8ന് 239 യാത്രക്കാരുമായി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കാണാതായ മലേഷ്യന്‍ വിമാനം കാണാതായതിന്റെ പിന്നിലുള്ള ദുരൂഹത പുറത്തു വന്നു. വിമാനത്തിന്റെ ക്യാപ്റ്റന്‍ അമദ് ഷാ നടത്തിയ ആത്മഹത്യശ്രമമാണ് വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ ആളുകളുടെയും ജീവനെടുത്തതെന്നാണ് നിഗമനം. ഏവിയേഷന്‍ വിഭാഗം വിദഗ്ധരായ പാനലിന്റേതാണ് കണ്ടെത്തല്‍. ഈ കണ്ടെത്തലിനു പിന്നില്‍ വിമാനത്തിന്റെ ദിശയിലുണ്ടായ മാറ്റമാണ് സാധ്യതയായി കണക്കാക്കുന്നത്.

യാത്രക്കിടെ ദിശ മാറിയ വിമാനം പെനാംഗിലേക്കാണ് നീങ്ങിയിരുന്നത്. അമദ് ഷായുടെ ജന്മദേശമാണ് പെനാംഗ്. ആത്മഹത്യ ശ്രമമാണെന്നു കാണിച്ച് ഇയാളുടെ കുടുംബ ജീവിതത്തില്‍ ഉണ്ടായ പ്രശ്നങ്ങള്‍ പല മലേഷ്യന്‍ മാധ്യമങ്ങളും ചൂണ്ടിക്കാട്ടിയിരുന്നു. അവസാന നിമിഷംവരെ വിമാനം പൈലറ്റിന്റെ നിയന്ത്രണത്തിലായിരുന്നെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. അതുകൊണ്ടു തന്നെ വിമാനം നിയന്ത്രണം വിട്ടു സമുദ്രത്തില്‍ പതിച്ചതല്ല എന്ന് ഉറപ്പിച്ചിരിക്കുകയാണ്.

കൂടാതെ മലേഷ്യയുടെയും തായ്ലന്‍ഡിന്റെയും ആകാശത്ത് പല തവണ പറപ്പിച്ച് നിരീക്ഷകരെ ആശയക്കുഴപ്പത്തിലാക്കാന്‍ ശ്രമിച്ചതും വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. വന്‍തുക ചെലവിട്ടിട്ടും വിമാനത്തിന്റെ അവശിഷ്ടം പോലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. വിമാനത്തിലെ ട്രാന്‍സ്പോഡര്‍ പൈലറ്റ് ഓഫാക്കിയാതെന്നാണ് പാനലിന്റെ കണ്ടെത്തല്‍. ഈ വിമാനത്തിന്റെ പൈലറ്റ് ആത്മഹത്യ ചെയ്യുകയായിരുന്നു, ഒപ്പം വിമാനത്തിലെ മുഴുവന്‍ ആളുകളെയും കൊല്ലുകയും ചെയ്യുകയായിരുന്നു.ഇതാണ് പാനലിന്റെ കണ്ടെത്തല്‍.

Tags:    

Similar News