തായ്‌വാന്റെ അതിര്‍ത്തി മറികടന്ന് എത്തിയ ചൈനീസ് യുദ്ധവിമാനത്തെ തായ്‌വാൻ യുദ്ധവിമാനങ്ങള്‍ വിരട്ടിയോടിച്ചു

തായ്‌വാന്റെ അതിര്‍ത്തി മറികടന്ന് എത്തിയ ചൈനീസ് യുദ്ധവിമാനത്തെ തായ്‌വാന്റെ യുദ്ധവിമാനങ്ങള്‍ വിരട്ടി തിരികെയയച്ചു.തായ്‌വാന്റെ തെക്കുകിഴക്കന്‍ ഭാഗത്താണ് സംഭവം. ചൈനീസ് വിമാനം കടന്നുവരുന്നത് കണ്ട തായ്‌വാന്‍ അധികൃതര്‍ മുന്നറിയിപ്പ്…

By :  Editor
Update: 2020-06-16 05:45 GMT

തായ്‌വാന്റെ അതിര്‍ത്തി മറികടന്ന് എത്തിയ ചൈനീസ് യുദ്ധവിമാനത്തെ തായ്‌വാന്റെ യുദ്ധവിമാനങ്ങള്‍ വിരട്ടി തിരികെയയച്ചു.തായ്‌വാന്റെ തെക്കുകിഴക്കന്‍ ഭാഗത്താണ് സംഭവം. ചൈനീസ് വിമാനം കടന്നുവരുന്നത് കണ്ട തായ്‌വാന്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും അത് വകവയ്ക്കാതെ മുന്നോട്ട് വന്നതോടെയാണ് തുരത്തിയോടിക്കേണ്ടി വന്നത്.

കഴിഞ്ഞ ആഴ്ചയിലും ഒന്നിലേറെ തവണ ചൈനീസ് യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും അതിര്‍ത്തി ലംഘിച്ച്‌ തായ്‌വാന്റെ പരിധിയില്‍ വന്നിരുന്നു. ഈ സംഭവങ്ങളെ കുറിച്ചൊന്നും ചൈന ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാല്‍ തങ്ങളുടെ പ്രദേശത്തെ മേല്‍ക്കൊയ്മ തായ്‌വാന് കാട്ടിക്കൊടുക്കുക തന്നെയാണ് ചൈനയുടെ ലക്ഷ്യം.തായ്‌വാന്‍ സ്വതന്ത്രമാകാതിരിക്കാന്‍ സൈനിക ബലമാണ് വേണ്ടതെങ്കില്‍ അതിനും മടിക്കില്ലെന്ന് ഈയിടെ ചൈനയുടെ ഒരു മുതിര്‍‌ന്ന സൈനികോദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയിരുന്നു.

Similar News