കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിലെ പ്രസാദഊട്ട് 'ബുഫെ' ആയി: ഹൈക്കോടതിയിൽ പരാതി
മലപ്പുറം : കാടാമ്പുഴ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിലെ പ്രസാദഊട്ട് വിതരണരീതിക്കെതിരെ പരാതി . കാടാമ്പുഴ ഭഗവതി ക്ഷേത്ര ത്തിലെ തൃക്കാർത്തിക ഉത്സവ നാളിൽ പ്രസാദഊട്ട് ബുഫെ സം വിധാനത്തിലേക്കു മാറ്റിയതിനെതിരെ ദേവസ്വം ട്രസ്‌റ്റി ബോർഡ് മുൻ അംഗം കെ.പി സുരേന്ദ്രൻ ഹൈക്കോടതിയിൽ പരാതി നൽകി.
ഇതേത്തുടർന്ന് ഡിവിഷൻ ബെഞ്ച് ദേവസ്വം സെക്രട്ടറിക്കും മലബാർ ദേവസ്വം ബോർഡിനും കാടാമ്പുഴ ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസർക്കും നോട്ടിസ് അയച്ചു.
ഭക്തജനങ്ങൾ പവിത്രവും പുണ്യവുമായി കരുതിപ്പോരുന്ന പ്രസാദഊട്ട് പരമ്പരാഗതമായി വാഴയിലയിലാണ് നൽകിയിരുന്നത്. എന്നാൽ, കഴിഞ്ഞ തൃക്കാർത്തിക ഉത്സവത്തിൽ കുറഞ്ഞ ആളുകൾക്ക് വാഴയിലയിൽ നൽ കി ശേഷിച്ച പതിനായിരക്കണക്കിന് ആളുകൾക്ക് ബുഫെ സംവിധാനത്തിലൂടെയാണ് നൽകിയത്. കാടാമ്പുഴ ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസറുടെ ഈ തീരുമാനത്തെ അന്നുതന്നെ ഭക്തജ നങ്ങളും രാഷ്ട്രീയ കക്ഷികളുമെല്ലാം എതിർത്തിരുന്നു. കേസ് അടുത്ത മാസം 6ന് കോടതി പരിഗണിക്കും.