യുഎസിന്റെ ഏകപക്ഷീയമായ നിലപാടുകള്‍ ഉത്തരകൊറിയയെ അങ്ങേയറ്റം അവഹേളിക്കുന്നതാണ്: കിം ജോംഗ് ഉന്‍

പ്യോംഗ്യാംഗ്: യുഎസ് ഉത്തരകൊറിയന്‍ ഉച്ചകോടിയുടെ ദിനങ്ങള്‍ അടുക്കുന്തോറും യുഎസിന്റെ ഏകപക്ഷീയമായ നിലപാടുകള്‍ ഉത്തരകൊറിയയെ അങ്ങേയറ്റം അവഹേളിക്കുന്നതാണെന്ന് ഉത്തരകൊറിയന്‍ നേതാവ് കിം ജോംഗ് ഉന്‍ പറഞ്ഞു. ഉത്തരകൊറിയയുടെ ആണവായുധ…

By :  Editor
Update: 2018-05-16 23:38 GMT

പ്യോംഗ്യാംഗ്: യുഎസ് ഉത്തരകൊറിയന്‍ ഉച്ചകോടിയുടെ ദിനങ്ങള്‍ അടുക്കുന്തോറും യുഎസിന്റെ ഏകപക്ഷീയമായ നിലപാടുകള്‍ ഉത്തരകൊറിയയെ അങ്ങേയറ്റം അവഹേളിക്കുന്നതാണെന്ന് ഉത്തരകൊറിയന്‍ നേതാവ് കിം ജോംഗ് ഉന്‍ പറഞ്ഞു. ഉത്തരകൊറിയയുടെ ആണവായുധ പരീക്ഷണം നിര്‍ത്താന്‍ യുഎസ് നിര്‍ബന്ധം പിടിച്ചാല്‍ അമേരിക്കയുമായുള്ള ഉച്ചകോടി ഉപേക്ഷിക്കുമെന്ന നിലപാടിലാണ് ഉത്തരകൊറിയ.

ഡോണള്‍ഡ് ട്രംപ് അബദ്ധ പ്രസ്താവനകളാണ് ഉത്തരകൊറിയയ്‌ക്കെതിരെ പുറപ്പെടുവിക്കുന്നതെന്ന് ഉത്തരകൊറിയന്‍ വിദേശകാര്യ സഹമന്ത്രി പറഞ്ഞു. ആണവ നിരായുധീകരണത്തില്‍ ഉത്തരകൊറിയ ലിബിയയെ കണ്ടു പഠിക്കണമെന്ന യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്റെ പ്രസ്താവനയാണ് ഉത്തരകൊറിയയ്ക്ക് അമര്‍ഷമുണ്ടാക്കിയത്. യുഎസിന്റെ ഇത്തരം വാശികളും മിഥ്യാധാരണകളും ഉച്ചകോടിയില്‍ നിന്ന് തങ്ങളെ പിന്തിരിപ്പിക്കാന്‍ കാരണമാകുമെന്നും ഉത്തരകൊറിയന്‍ നേതാവ് പ്രസ്താവിച്ചു.

Tags:    

Similar News