ചര്‍ച്ചകള്‍ക്കുശേഷവും ചൈന പിന്മാറുന്ന ലക്ഷണമില്ല ; ഇ​ന്ത്യ​ക്കെ​തി​രാ​യ ചൈ​ന​യു​ടെ ഭീ​ഷ​ണി നേ​രി​ടാ​ന്‍ അ​മേ​രി​ക്ക​ന്‍ സൈ​ന്യത്തെ വിന്യസിക്കും

ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിന്റെ ഭാഗമായി മാറാനുറച്ച് യുഎസ്. ഇ​ന്ത്യ​ക്കെ​തി​രാ​യ ചൈ​ന​യു​ടെ ഭീ​ഷ​ണി നേ​രി​ടാ​ന്‍ അ​മേ​രി​ക്ക​ന്‍ സൈ​ന്യത്തെ വിന്യസിക്കും. യൂ​റോ​പ്പി​ലെ സൈ​നി​ക സാ​ന്നി​ധ്യം കു​റ​യ്ക്കു​ക​യും ഇ​ന്ത്യ അടക്കമുള്ള രാ​ജ്യ​ങ്ങ​ളി​ലെ…

;

By :  Editor
Update: 2020-06-25 23:32 GMT

ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിന്റെ ഭാഗമായി മാറാനുറച്ച് യുഎസ്. ഇ​ന്ത്യ​ക്കെ​തി​രാ​യ ചൈ​ന​യു​ടെ ഭീ​ഷ​ണി നേ​രി​ടാ​ന്‍ അ​മേ​രി​ക്ക​ന്‍ സൈ​ന്യത്തെ വിന്യസിക്കും. യൂ​റോ​പ്പി​ലെ സൈ​നി​ക സാ​ന്നി​ധ്യം കു​റ​യ്ക്കു​ക​യും ഇ​ന്ത്യ അടക്കമുള്ള രാ​ജ്യ​ങ്ങ​ളി​ലെ അ​തി​ര്‍​ത്തി​യി​ല്‍ വി​ന്യ​സി​ക്കു​ക​യും ചെ​യ്യു​മെ​ന്ന് യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മൈ​ക്ക് പോം​പി​യോ അറിയിച്ചു. ബ്ര​സ​ല്‍​സ് ഫോ​റ​ത്തി​ലെ ഒ​രു ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യാ​ണ് പോം​പി​യോ ഇ​ക്കാ​ര്യം വ്യക്തമാക്കിയത്. ജ​ര്‍​മ​നി​യി​ലെ അ​മേ​രി​ക്ക​ന്‍ സൈ​നി​ക​രു​ടെ എ​ണ്ണം ചുരുക്കുമെന്ന് അ​ടു​ത്തി​ടെ പ്ര​സി​ഡ​ന്‍റ് ട്രം​പ് അറിയിച്ചിരുന്നു. ഈ ​നടപടി യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ രാ​ജ്യ​ങ്ങ​ളെ പ്ര​കോ​പി​പ്പി​ച്ചി​രു​ന്നു. അ​തേ​ക്കു​റി​ച്ച്‌ ചോ​ദി​ച്ച​പ്പോ​ഴാ​ണ് ജ​ര്‍​മ​നി​യി​ല്‍ നി​ന്ന് സൈ​നി​ക​രെ കു​റ​യ്ക്കു​ന്ന​ത് ത​ന്ത്ര​പ​ര​മാ​യ തീ​രു​മാ​ന​മാ​ണെ​ന്നും സൈ​നി​ക​രെ ഇ​ന്ത്യ​ന്‍ അ​തി​ര്‍​ത്തി​യി​ല്‍ വി​ന്യ​സി​ക്കു​മെ​ന്ന വിവരവും പോം​പി​യോ ന​ല്‍​കി​യ​ത്.

Tags:    

Similar News