കുവൈത്തില്‍ പുതുതായി 551 പേര്‍ക്ക് കൂടി കോവിഡ്; 4 മരണം

കുവൈത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 551 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ ആകെ എണ്ണം 44,942 ആയി. രാജ്യത്ത് നാല്…

;

By :  Editor
Update: 2020-06-28 06:38 GMT

കുവൈത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 551 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ ആകെ എണ്ണം 44,942 ആയി. രാജ്യത്ത് നാല് പേര്‍ കൂടി മരിച്ചതോടെ കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ ആകെ എണ്ണം 348 ആയി.

കുവൈത്തില്‍ 35,495 പേരാണ് രോഗമുക്തി നേടിയത്. നിലവില്‍ 9,100 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 149 പേര്‍ തീവ്ര പരിചരണവിഭാഗത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3814 പേരെ കോവിഡ് ടെസ്റ്റിന് വിധേയമാക്കി. രാജ്യത്ത് ഇതുവരെ 379338 കോവിഡ് ടെസ്റ്റുകള്‍ നടത്തിയതായും ആരോഗ്യമന്ത്രാലായം വ്യക്തമാക്കി.

Tags:    

Similar News