മുഖ്യമന്ത്രി പ്രവാസികൾക്ക് നല്കിയ വാക്കുപാലിക്കണം

കണ്ണൂർ : ഗൾഫിൽ നടന്ന പ്രവാസി സംഗമത്തിൽ വച്ച് മുഖ്യമന്ത്രി പ്രവാസികൾക്ക് നല്കിയ വാക്കുപാലിക്കണമെന്ന് കെ പി സി സി ജനറൽ സിക്രട്ടറി സജ്ജീവ് മാറോളി ആവശ്യപ്പെട്ടു.…

;

By :  Editor
Update: 2020-07-02 02:46 GMT

കണ്ണൂർ : ഗൾഫിൽ നടന്ന പ്രവാസി സംഗമത്തിൽ വച്ച് മുഖ്യമന്ത്രി പ്രവാസികൾക്ക് നല്കിയ വാക്കുപാലിക്കണമെന്ന് കെ പി സി സി ജനറൽ സിക്രട്ടറി സജ്ജീവ് മാറോളി ആവശ്യപ്പെട്ടു. കേരളാ പ്രവാസി ഗാന്ധി ദർശൻവേദി കണ്ണൂർ കളക്ട്രേറ്റിൽ നടത്തിയ പ്രവാസി കരുതൽ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പ്രവാസികൾക്ക് നല്കിയ ഒരു വാക്കും പാലിക്കാതെ , മടങ്ങിവരുന്ന പ്രവാസികൾക്ക് സർക്കാർ ക്വാറന്റൈൻ പോലും നല്കാതെ സ്വയം അപഹാസ്യനാവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രവാസി വേദി ജില്ലാ ചെയർമാൻ അഡ്വ.ഷാജി കടയപ്രത്ത് അധ്യക്ഷത വഹിച്ചു. കെ പി ജി ഡി സംസ്ഥാന വൈസ് ചെയർമാൻ സുരേഷ്ബാബു എളയാവൂർ, ലാൽച്ചന്ദ് കണ്ണോത്ത്, മുഹമ്മദലി കൂടാളി, ജയകുമാർ , ദിലീപ്കുമാർ , അനുരൂപ് പൂച്ചാലി എന്നിവർ സംസാരിച്ചു.

Tags:    

Similar News