ഭരണം തുടങ്ങി: കാര്‍ഷിക വായ്പകളെല്ലാം എഴുതിത്തള്ളുമെന്ന് യെദ്യൂരപ്പ

ബെംഗളൂരു: കര്‍ണ്ണാടകയില്‍ സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ വാഗ്ദാനങ്ങളുമായി മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ. കാര്‍ഷിക വായ്പ എഴുതിത്തള്ളുമെന്ന പ്രഖ്യാപനവുമായാണ് യെദ്യൂരപ്പ എത്തിയിരിക്കുന്നത്. വായ്പ എഴുതിത്തള്ളുമെന്ന കാര്യം ചീഫ് സെക്രട്ടറിയുമായി…

By :  Editor
Update: 2018-05-17 02:03 GMT

ബെംഗളൂരു: കര്‍ണ്ണാടകയില്‍ സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ വാഗ്ദാനങ്ങളുമായി മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ. കാര്‍ഷിക വായ്പ എഴുതിത്തള്ളുമെന്ന പ്രഖ്യാപനവുമായാണ് യെദ്യൂരപ്പ എത്തിയിരിക്കുന്നത്.

വായ്പ എഴുതിത്തള്ളുമെന്ന കാര്യം ചീഫ് സെക്രട്ടറിയുമായി സംസാരിച്ചിട്ടുണ്ടെന്നും, വിഷയത്തിലെ അഭിപ്രായം അടുത്ത ദിവസം അറിയിക്കാമെന്ന് ചീഫ് സെക്രട്ടറി പറഞ്ഞതായും യെദ്യൂരപ്പ വ്യക്തമാക്കി.

ഒരു ലക്ഷം രൂപ വരെയുള്ള കടമാണ് എഴുതിത്തള്ളാന്‍ ഉദ്ദേശിക്കുന്നതെന്നും, അത്തരത്തില്‍ 56,000 കോടി രൂപയോളം രുപ എഴുതിത്തള്ളുമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു ഇത്. ഇന്നു രാവിലെ ഒമ്പതുമണിക്കാണ് യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തത്. ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് യെദ്യൂരപ്പ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

Tags:    

Similar News