കൊടും കുറ്റവാളി വികാസ് ദുബെ കൊല്ലപ്പെട്ടു
കൊടും കുറ്റവാളി വികാസ് ദുബെ കൊല്ലപ്പെട്ടു. പൊലീസിന്റെ കയ്യില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ദുബെ വെടിയേറ്റ് മരിച്ചുവെന്ന വിവരമാണ് പുറത്ത് വരുന്നത്. തലയ്ക്ക് വെടിയേറ്റാണ് ദുബെ കൊല്ലപ്പെട്ടത്.…
;കൊടും കുറ്റവാളി വികാസ് ദുബെ കൊല്ലപ്പെട്ടു. പൊലീസിന്റെ കയ്യില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ദുബെ വെടിയേറ്റ് മരിച്ചുവെന്ന വിവരമാണ് പുറത്ത് വരുന്നത്. തലയ്ക്ക് വെടിയേറ്റാണ് ദുബെ കൊല്ലപ്പെട്ടത്. ദുബെയുമായി കാണ്‍പൂരിലേക്ക് പോവുന്ന യാത്രക്കിടെ സഞ്ചരിച്ച വാഹനം അപകടത്തില്‍ പെടുകയും, മറിഞ്ഞ വാഹനത്തില്‍ നിന്ന് ദുബെ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പൊലീസ് വെടിവച്ചുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍. പലതവണ വെടിയൊച്ച കേട്ടെന്ന് നാട്ടുകാര്‍ പറയുന്നു. 8 പൊലീസുകാരെ വെടിവച്ചു കൊന്ന കൊടുംകുറ്റവാളിയാണ് ദുബെ.
ദുബെയുമായി പോയ വാഹനം കാണ്‍പൂരിന് സമീപം അപകടത്തില്‍ പെട്ടിരുന്നു. അപകടത്തില്‍ പരിക്കേറ്റ വികാസ് ദുബൈ രക്ഷപ്പെടാന്‍ ശ്രമിച്ചെന്നും വെടിവയ്പ്പ് നടന്നെന്നും പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.വികാസ് ദുബെയുടെ അടുത്ത രണ്ട് അനുയായികളെ ഇന്നലെ പുലര്‍ച്ചെ നടന്ന ഏറ്റുമുട്ടലില്‍ യുപി പൊലീസ് വകവരുത്തിയിരുന്നു.