ലോറി ഡ്രൈവർക്ക് കോവിഡ് ; മഞ്ചേരി ഉണക്ക മീൻ മൊത്ത വിതരണ മാർക്കറ്റ് അടച്ചു
മഞ്ചേരി : മംഗലാപുരത്ത് നിന്ന് വന്ന ലോറിയുടെ ഡ്രൈവർക്ക് കോവിഡ് പോസിറ്റീവായതിനെ തുടർന്ന് മഞ്ചേരി മാർക്കറ്റിൻ്റെ ഭാഗമായി പ്രവർത്തിക്കുന്ന ഉണക്കമീൻ മൊത്ത വിതരണ മാർക്കറ്റ് താൽകാലികമായി അടച്ചു.…
;മഞ്ചേരി : മംഗലാപുരത്ത് നിന്ന് വന്ന ലോറിയുടെ ഡ്രൈവർക്ക് കോവിഡ് പോസിറ്റീവായതിനെ തുടർന്ന് മഞ്ചേരി മാർക്കറ്റിൻ്റെ ഭാഗമായി പ്രവർത്തിക്കുന്ന ഉണക്കമീൻ മൊത്ത വിതരണ മാർക്കറ്റ് താൽകാലികമായി അടച്ചു.
മംഗലാപുരത്ത് നിന്നും മഞ്ചേരി ഉണക്ക മത്സ്യ മാർക്കറ്റിലേക്ക് ലോഡുമായെത്തിയ തൃശൂർ സ്വദേശിക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് മഞ്ചേരി ഉണക്കമീൻ മൊത്ത വിതരണ മാർക്കറ്റ് ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശപ്രകാരം ജാഗ്രതയുടെ ഭാഗമായി അടച്ചു പൂട്ടിയത്.കഴിഞ്ഞ 7 ന് പുലർച്ചെ മഞ്ചേരിയിലെത്തിയ ഇയാൾ രാവിലെ 9.30നാണ് തിരിച്ചു പോയത് ഈ സമയം രണ്ട് പേരാണ് പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളത്.ഇവരുടെ സ്രവ പരിശോധനക്കായുള്ള നടപടികൾ സ്വീകരിച്ചു.ഈ വ്യക്തി എത്തിയ പെരിന്തൽമണ്ണ ഉണക്ക മത്സ്യ മാർക്കറ്റുൾപെടെ ജില്ലയിലെ രണ്ട് മാർക്കറ്റുകൾ ഇതിൻ്റെ ഭാഗമായി അടച്ചു പൂട്ടി
മഞ്ചേരി ഉണക്ക മത്സ്യ മാർക്കറ്റിലെത്തിയ പ്രൈമറി സെക്കണ്ടറി കോൺടാക്റ്റിലുള്ളവർ വീടുകളിൽ സ്വയം നിരീക്ഷണത്തിൽ പോവണമെന്നും ലക്ഷണങ്ങളിലുള്ളവർ വിവരമറിയിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.