പത്മനാഭസ്വാമി ക്ഷേത്ര ഭരണത്തിന്‍റെ അധികാരം സമിതിക്ക്; രാജകുടുംബത്തിന്റെ അധികാരം സുപ്രിം കോടതി അംഗീകരിച്ചു Live Updates

പത്മനാഭസ്വാമി ക്ഷേത്ര ഭരണത്തിന്‍റെ അധികാരം സമിതിക്ക്, രാജകുടുംബത്തിന്റെ അധികാരം സുപ്രിം കോടതി അംഗീകരിച്ചു. പത്മനാഭസ്വാമി ക്ഷേത്രം രാജാവിന്റെ അനന്തരാവകാശികള്‍ക്ക് കൈമാറാന്‍ വ്യവസ്ഥയില്ലെന്ന് ചൂണ്ടികാട്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന്…

By :  Editor
Update: 2020-07-12 23:46 GMT

പത്മനാഭസ്വാമി ക്ഷേത്ര ഭരണത്തിന്‍റെ അധികാരം സമിതിക്ക്, രാജകുടുംബത്തിന്റെ അധികാരം സുപ്രിം കോടതി അംഗീകരിച്ചു. പത്മനാഭസ്വാമി ക്ഷേത്രം രാജാവിന്റെ അനന്തരാവകാശികള്‍ക്ക് കൈമാറാന്‍ വ്യവസ്ഥയില്ലെന്ന് ചൂണ്ടികാട്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് കേരള ഹൈക്കോടതി 2011 ല്‍ ഉത്തരവിട്ടത്. അതിനെതിരെ രാജകുടുംബം നല്‍കിയ ഹര്‍ജിയിലാണ് ഇന്ന് സുപ്രീംകോടതി വിധി വരുന്നത്. വിധി പ്രസ്താവം പുരോഗമിച്ചു കൊണ്ടിരിക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ അറിവായി വരുന്നതേയുള്ളു. ജസ്റ്റിസുമാരായ യു.യു.ലളിതും, ഇന്ദു മല്‍ഹോത്രയും അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ജസ്റ്റിസ് യു.യു. ലളിതാണ് വിധി പ്രസ്താവം നടത്തിയത്.

Similar News