പത്മനാഭസ്വാമി ക്ഷേത്ര ഭരണത്തിന്‍റെ അധികാര സമിതി ; അഹിന്ദുക്കൾ സമിതിയിൽ പാടില്ലെന്ന് കോടതി Live Updates

ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ആചാരപരമായ കാര്യങ്ങളില്‍ രാജകുടുംബത്തിന് അവകാശമുണ്ടെന്ന വാദം സുപ്രീം കോടതി അംഗീകരിച്ചു. ചില നിബന്ധനകളോടെയാണിത്. അതേസമയം ഭരണച്ചുമതല താല്‍ക്കാലിക ഭരണ സമിതിക്കെന്നും സുപ്രീം കോടതി…

By :  Editor
Update: 2020-07-13 00:02 GMT

ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ആചാരപരമായ കാര്യങ്ങളില്‍ രാജകുടുംബത്തിന് അവകാശമുണ്ടെന്ന വാദം സുപ്രീം കോടതി അംഗീകരിച്ചു. ചില നിബന്ധനകളോടെയാണിത്. അതേസമയം ഭരണച്ചുമതല താല്‍ക്കാലിക ഭരണ സമിതിക്കെന്നും സുപ്രീം കോടതി വ്യക്തമാക്കി. അതിൽ തന്നെ അഹിന്ദുക്കൾ സമിതിയിൽ പാടില്ലെന്ന് സുപ്രിം കോടതി വിധിച്ചിരിക്കുകയാണ്. വിധി പ്രസ്താവം പുരോഗമിച്ചു കൊണ്ടിരിക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ അറിവായി വരുന്നതേയുള്ളു. കവനന്റ് ഒപ്പുവച്ച ഭരണാധികാരി അന്തരിച്ചത് കുടുംബത്തിന്റെ ഭരണാവകാശത്തെ ബാധിക്കില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.

Tags:    

Similar News