പത്മനാഭസ്വാമി ക്ഷേത്ര ഭരണത്തിന്‍റെ അധികാര സമിതി ; അഞ്ച് അംഗ ഭരണ സമിതിയിൽ കേന്ദ്ര സർക്കാരും അംഗമാകും ! Live Updates
ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ആചാരപരമായ കാര്യങ്ങളില്‍ രാജകുടുംബത്തിന് അവകാശമുണ്ടെന്ന വാദം സുപ്രീം കോടതി അംഗീകരിച്ചു. ചില നിബന്ധനകളോടെയാണിത്.: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ പുതിയ 5 അംഗ ഭരണസമിതി…
ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ആചാരപരമായ കാര്യങ്ങളില്‍ രാജകുടുംബത്തിന് അവകാശമുണ്ടെന്ന വാദം സുപ്രീം കോടതി അംഗീകരിച്ചു. ചില നിബന്ധനകളോടെയാണിത്.: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ പുതിയ 5 അംഗ ഭരണസമിതി വരും. സുപ്രീംകോടതിയിൽ രാജകുടുംബം നൽകിയ ഹർജിയിലെ പ്രധാന ആവശ്യമായിരുന്നു 5 അംഗ ഭരണ സമിതി. പുതിയതായി രൂപീകരിക്കപ്പെടുന്ന അഞ്ച് അംഗ ഭരണ സമിതിയിൽ കേന്ദ്ര സർക്കാരും അംഗമായേക്കും തിരുവിതാംകൂർ രാജകുടുംബം നൽകിയ നിർദ്ദേശ പ്രകാരം ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ഒരു ജഡ്ജി തലവനായി വേണം പുതിയ സമിതി രൂപീകരിക്കാൻ. രാജകുടുംബം, ക്ഷേത്രം ട്രസ്റ്റി, സംസ്ഥാന സർക്കാർ, കേന്ദ്ര സർക്കാർ എന്നിവരാകണം സമിതിയിലെ മറ്റ് അംഗങ്ങളെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.