സ്വര്‍ണക്കടത്ത് കേസില്‍ വന്‍ ഗൂഢാലോചന" തീവ്രവാദബന്ധമുണ്ടെന്ന് എന്‍.ഐ.എ ; പ്രതികളെ കസ്റ്റഡിയിൽ വിട്ട് കോടതി
നയതന്ത്രബാഗില്‍ സ്വര്‍ണം കടത്തിയ കേസില്‍ വന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കേസാണെന്നും സ്വപ്നയുടെയും സന്ദീപിന്‍റെയും കസ്റ്റഡി അപേക്ഷയില്‍ എന്‍.ഐ.എ കോടതിയെ അറിയിച്ചു.…
നയതന്ത്രബാഗില്‍ സ്വര്‍ണം കടത്തിയ കേസില്‍ വന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കേസാണെന്നും സ്വപ്നയുടെയും സന്ദീപിന്‍റെയും കസ്റ്റഡി അപേക്ഷയില്‍ എന്‍.ഐ.എ കോടതിയെ അറിയിച്ചു. തുടർന്ന് കോടതി ഇവരെ 7 ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു. കൂടാതെ സ്വർണ്ണക്കടത്തിൽ പങ്കുണ്ടന്ന് റമീസ് സമ്മതിച്ചതായി കസ്റ്റംസ് കോടതിയില്‍ പറയുന്നു.
സ്വർണക്കടത്ത് കേസിൽ പെരിന്തൽമണ്ണ സ്വദേശി റമീസിന്‍റെ പങ്ക് വ്യക്തമായത് ഒന്നാം പ്രതി സരിത്തിന്‍റെ മൊഴിയിൽ നിന്നാണെന്നാണ് കസ്റ്റംസ് കോടതിയെ അറിയിച്ചത്. നയതന്ത്ര മാര്‍ഗത്തിലൂടെ സ്വര്‍ണം കടത്തിയതില്‍ തന്‍റെ പങ്ക് കെ.ടി റെമീസ് സമ്മതിച്ചതായും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. സ്വപ്ന,സന്ദീപ്, സരിത് എന്നിവരുടെ പങ്കും റെമീസ് വെളിപ്പെടുത്തി.