സ്വപ്ന സുരേഷിന്റെ വക്കാലത്തേറ്റെടുക്കാൻ എത്തിയ ആളൂരിന്റെ വക്കീലുമാർക്ക് ശക്തമായ താക്കീത് നൽകി എൻ.ഐ.എ കോടതി

സ്വപ്ന സുരേഷിന്റെ വക്കാലത്തേറ്റെടുക്കാൻ എത്തിയ ആളൂരിന്റെ വക്കീലുമാർക്ക് ശക്തമായ താക്കീത് നൽകി എൻ.ഐ.എ കോടതി,ആളൂര്‍ അസോസിയേറ്റ്സിലെ ജൂനിയര്‍ അഭിഭാഷകനായ ടിജോ അടക്കമുള്ള ഏതാനും അഭിഭാഷകര്‍ക്കാണ് കോടതിയുടെ രൂക്ഷ…

By :  Editor
Update: 2020-07-13 13:23 GMT

സ്വപ്ന സുരേഷിന്റെ വക്കാലത്തേറ്റെടുക്കാൻ എത്തിയ ആളൂരിന്റെ വക്കീലുമാർക്ക് ശക്തമായ താക്കീത് നൽകി എൻ.ഐ.എ കോടതി,ആളൂര്‍ അസോസിയേറ്റ്സിലെ ജൂനിയര്‍ അഭിഭാഷകനായ ടിജോ അടക്കമുള്ള ഏതാനും അഭിഭാഷകര്‍ക്കാണ് കോടതിയുടെ രൂക്ഷ പ്രതികരണം ഏറ്റുവാങ്ങേണ്ടി വന്നത്.

കോടതി നടപടികള്‍ ആരംഭിക്കാനായി തുടങ്ങിയതോടെയാണ് ആളൂരിന്‍റെ ജൂനിയറായ അഭിഭാഷകന്‍ സ്വപ്ന സുരേഷിന്‍റെ വക്കാലത്ത് ഏറ്റെടുക്കാനുള്ള അപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചത്. തുടര്‍ന്ന്, സ്പെഷ്യല്‍ ജഡ്ജ് പ്രതി സ്വപ്ന സുരേഷിനെ വിളിച്ച്‌ അഭിഭാഷകന് വക്കാലത്ത് കൈമാറിയിട്ടുണ്ടോ എന്ന്‌ ചോദിച്ചു.എന്നാല്‍ തനിക്ക് ഈ അഭിഭാഷകനെ അറിയില്ലെന്നും വക്കാലത്ത് ഏറ്റെടുക്കാനായി ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നുമാണ് സ്വപ്ന കോടതിയോട് വ്യക്തമാക്കിയത്. സ്വപ്നയുടെ പ്രതികരണം കേട്ടതോടെ അഭിഭാഷകനോട് മുന്നോട്ട് വരാന്‍ കോടതി ആവശ്യപ്പെടുകയും ഇത് എന്‍. ഐ.എ കോടതിയാണെന്ന് മറന്നു പോകരുതെന്ന് താക്കീത് നല്‍കുകയും ചെയ്തു. ഇത്തരത്തില്‍ മേലില്‍ ആവര്‍ത്തിക്കാന്‍ പാടില്ലെന്നും കോടതി അഭിഭാഷകന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

Tags:    

Similar News