ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തേയും ശ്രീ പദ്മനാഭനേയും മ്ലേച്ഛമായി അവഹേളിച്ച് സിപിഎം പ്രവര്‍ത്തകന്‍
തിരുവനന്തപുരം: ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തേയും ശ്രീ പദ്മനാഭനേയും മ്ലേച്ഛമായി അവഹേളിച്ച് സിപിഎം പ്രവര്‍ത്തകന്‍. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അനുയായിയും നെല്ല് എന്ന ഡ്…
തിരുവനന്തപുരം: ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തേയും ശ്രീ പദ്മനാഭനേയും മ്ലേച്ഛമായി അവഹേളിച്ച് സിപിഎം പ്രവര്‍ത്തകന്‍. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അനുയായിയും നെല്ല് എന്ന ഡ് ഓണ്‍ലൈന്‍ മാസികയുടെ എഡിറ്ററുമായ പ്രീജിത്ത് രാജാണ് ഭക്തരുടെ വികാരത്തെ വൃണപ്പെടുത്തുന്ന പോസ്റ്റുമായി രംഗത്തെത്തിയത്. തീട്ടക്കാശ് കൂടി ചേരുന്നതാണ് പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിശേഖരം. അതൊക്കെ ആരും കട്ടുകൊണ്ടുപോവാതെ കുറെ കാലം പല നിലവറകളിലായി ശ്രീ പത്മനാഭന്‍ സൂക്ഷിച്ചെന്നും പ്രജീത്ത് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം-
രാജഭരണ കാലത്ത് തിരുവിതാംകൂറില്‍ നിലനിന്നിരുന്ന നിരവധി മനുഷ്യവിരുദ്ധ നികുതികളില്‍ ഒന്നായിരുന്നു കൊതക്കാണം.പണ്ടാരംവക വസ്തുവില്‍ തൂറാന്‍ ഇരുന്നാല്‍, അയാളില്‍ നിന്നും ഈടാക്കുന്ന പിഴയായിരുന്നു കൊതക്കാണം. സ്വന്തമായി ഭൂമി ഇല്ലാത്ത പാവങ്ങള്‍ക്ക് നന്നായി ഒന്ന് വെളിക്കിരിക്കാന്‍ പോലും ഈ പിഴനികുതി മൂലം ആ കാലത്ത് സാധിച്ചിരുന്നില്ല. അന്ന് ഭൂമിയെല്ലാം പണ്ടാരം വക ആയിരുന്നല്ലോ. ഈ തീട്ടക്കാശും ചേരുന്നതാണ് പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിശേഖരം. അതൊക്കെ ആരും കട്ടുകൊണ്ടുപോവാതെ കുറെ കാലം പല നിലവറകളിലായി ശ്രീ പത്മനാഭന്‍ സൂക്ഷിച്ചു.അവിടെ നിന്നാണ് കിണ്ടിയും മൊന്തയും കൊണ്ടുവന്ന്, അതിലൊക്കെ സ്വര്‍ണവും രത്‌നവും നിറച്ച് തിരുവിതാംകൂര്‍ രാജകുടുംബത്തിലെ ഒരു രാജാവ് പത്മനാഭ സ്വാമിയുടെ നിധി കള്ളക്കടത്ത് നടത്താന്‍ തുടങ്ങിയത്. 266 കിലോ സ്വര്‍ണം പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്നും കള്ളക്കടത്ത് നടത്തി എന്നാണ് ഹിന്ദു പത്രം റിപ്പോര്‍ട്ട് ചെയ്തത്. പത്മനാഭ സ്വാമി ദാസനായ ഒരു പരമഭക്തന്‍, സുന്ദരരാജ അയ്യര്‍ ഈ കള്ളക്കടത്ത് കണ്ട് സഹിക്കാനാവാതെ കോടതിയില്‍ കേസിന് പോയി. ശിവസേനയുടെ ആംബുലന്‍സ് കൊലവിളിയോടെ സുന്ദരരാജന് നേരെ ചീറി വന്ന ചരിത്രമൊക്കെ ഉണ്ട്. അതൊക്കെ കൂട്ടിവായിക്കണം. എന്തായാലും ആ കേസിന്റെ ബാക്കിപത്രമാണ് ഈ സുപ്രീംകോടതി വിധി. എന്തായാലും ഇനി കൊതക്കാണ ശേഖരം അടക്കമുള്ള പത്മനാഭന്റെ നിധി തിരുവിതാംകൂര്‍ രാജകുടുംബത്തിന് കള്ളക്കടത്ത് നടത്താന്‍ സാധിക്കില്ല എന്ന് നമുക്ക് പ്രതീക്ഷിക്കാം.