സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രി അമിത് ഷാ ഉന്നതതല യോഗം വിളിച്ചു; എത്ര ഉന്നതനായാലും പൂട്ടാൻ ദേശീയ അന്വേഷണ ഏജന്‍സിക്ക് അമിത് ഷാ നിര്‍ദ്ദേശം

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ ഉന്നതതല യോഗം വിളിച്ചു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും മറ്റ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍…

By :  Editor
Update: 2020-07-18 01:14 GMT

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ ഉന്നതതല യോഗം വിളിച്ചു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും മറ്റ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.എത്ര ഉന്നതനായാലും പിടിക്കാൻ ദേശീയ അന്വേഷണ ഏജന്‍സിക്ക് അമിത് ഷാ നിര്‍ദ്ദേശം നൽകിയതായി റിപ്പോർട്ടുകൾ.എന്‍.ഐ.എയുടെ അന്വേഷണ രീതികളിലുള്ള പ്രത്യേകതകളും യോഗം വിലയിരുത്തി. നേരത്തെ ധനമന്ത്രി നിര്‍മല സീതാരാമനും വി. മുരളീധരനും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അമിത് ഷായുടെ നേതൃത്വത്തില്‍ യോഗം നടന്നത്.തെളിവുകള്‍ കിട്ടുന്ന മുറയ്ക്ക് അന്വേഷണം ഉന്നതരിലേക്കും നീളുമെന്നാണ് സൂചന.യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെ ദുബായിലേക്ക് മടങ്ങിയിരുന്നു. ഈ സാഹചര്യത്തില്‍ അന്വേഷണം ദുബായിലേക്കും വ്യാപിപ്പിക്കും. യുഎഇയുടെ പിന്തുണയോടെയാകും അന്വേഷണം. വീണ്ടും ചോദ്യം ചെയ്യുന്നതിനായി ശിവശങ്കറിനെ കൊച്ചിയിലേക്കു വിളിപ്പിച്ചേക്കും. മൊഴികളിൽ വ്യത്യാസമുള്ളതുകൊണ്ട് തന്നെ ശിവശങ്കര്‍ സസ്പെന്‍ഷനിലായതോടെ അറസ്റ്റിനുള്ള സാധ്യതയും തെളിയുകയാണ്.

Tags:    

Similar News