കെറി ജയിംസ് മാര്‍ഷലിന്റെ പെയിന്റിംഗ് വിറ്റത് 2.11 കോടി ഡോളറിന്

ഷിക്കാഗോ: ലോകപ്രശസ്ത അമേരിക്കന് ചിത്രകാരന്‍ കെറി ജയിംസ് മാര്‍ഷലിന്റെ പെയിന്റിംഗ് 'പാസ്റ്റ് ടൈംസ്' റെക്കോര്‍ഡ് തുകയ്ക്ക് ലേലത്തില്‍ വിറ്റു. 2.11 കോടി ഡോളര്‍ (142.99 കോടി രൂപ)…

By :  Editor
Update: 2018-05-17 23:49 GMT

ഷിക്കാഗോ: ലോകപ്രശസ്ത അമേരിക്കന് ചിത്രകാരന്‍ കെറി ജയിംസ് മാര്‍ഷലിന്റെ പെയിന്റിംഗ് 'പാസ്റ്റ് ടൈംസ്' റെക്കോര്‍ഡ് തുകയ്ക്ക് ലേലത്തില്‍ വിറ്റു. 2.11 കോടി ഡോളര്‍ (142.99 കോടി രൂപ) ആണ് പെയിന്റിംഗ് വില്പനയിലൂടെ ലഭിച്ചത്.

ആഫ്രിക്കന്‍-അമേരിക്കന്‍ ജീവിതത്തിന്റെ നേര്‍കാഴ്ച്ചകളാണ് ചിത്രത്തിലൂടെ മാര്‍ഷലില്‍ കാണിക്കുന്നത്. ഷിക്കാഗോയിലെ മെട്രോ പോളിറ്റന്‍ പീര്‍ എക്‌പൊസിഷന്‍ അഥോറിറ്റിയാണ്(എംപിഇഎ) ചിത്രം ലേലത്തില്‍ വച്ചത്. ചിത്രം സ്വന്തമാക്കിയ വ്യക്തിയുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Tags:    

Similar News