കോവിഡ് പരിശോധനാഫലം വേഗത്തിലാക്കാൻ മഞ്ചേരി മെഡിക്കൽകോളേജിൽ ഒരു ലാബ്കൂടി തുടങ്ങി

മഞ്ചേരി : മെഡിക്കൽകോളേജിൽ കോവിഡ് പരിശോധനാഫലം വേഗത്തിലാക്കാൻ ഒരു ലാബ്കൂടി തുടങ്ങി.96 സാമ്പിളുകൾ ഒരേസമയം പരിശോധിക്കാവുന്ന സംവിധാനമാണ് ഒരുക്കിയത്. സാമ്പിളുകളിൽനിന്ന് കൂടുതൽ രക്തഘടകങ്ങൾ വേർതിരിക്കാനാകും. നിലവിൽ 300…

By :  Editor
Update: 2020-07-30 00:23 GMT

മഞ്ചേരി : മെഡിക്കൽകോളേജിൽ കോവിഡ് പരിശോധനാഫലം വേഗത്തിലാക്കാൻ ഒരു ലാബ്കൂടി തുടങ്ങി.96 സാമ്പിളുകൾ ഒരേസമയം പരിശോധിക്കാവുന്ന സംവിധാനമാണ് ഒരുക്കിയത്. സാമ്പിളുകളിൽനിന്ന് കൂടുതൽ രക്തഘടകങ്ങൾ വേർതിരിക്കാനാകും. നിലവിൽ 300 സാമ്പിളുകൾ പരിശോധിക്കാനാകുന്നതാണ് ലാബ്. ഇനി പ്രതിദിനം 600 സ്രവങ്ങൾ പരിശോധിക്കാനാകും. നോൺ ക്ലിനിക്കൽ വിഭാഗത്തിലെ ഡോക്ടർമാരുടെ സേവനം ലഭ്യമാകും. 26 ടെക്‌നീഷ്യൻമാരെ ഇവിടെ നിയമിച്ചിട്ടുണ്ട്. പരിശോധനാഫലം വൈകുന്നുവെന്ന പരാതികൾ ഇനി ഒഴിവാക്കാനാകുമെന്നാണ് പ്രതീക്ഷ.

Tags:    

Similar News