സിനിമാതാരം അനില്‍ മുരളി അന്തരിച്ചു
പ്രമുഖ ചലച്ചിത്ര താരം അനില്‍ മുരളി (56) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. വില്ലനായും സ്വഭാവ നടനായും തിളങ്ങിയ അനില്‍…
പ്രമുഖ ചലച്ചിത്ര താരം അനില്‍ മുരളി (56) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. വില്ലനായും സ്വഭാവ നടനായും തിളങ്ങിയ അനില്‍ പരുക്കന്‍ ഭാവമുള്ള കഥാപാത്രങ്ങളിലൂടെയാണ് ആരാധകരെ നേടിയത്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 200 ഓളം സിനിമകളില്‍ അഭിനയിച്ചു. ടിവി സീരിയലുകളില്‍ അഭിനയിച്ചുതുടങ്ങിയ അനില്‍ 1993ല്‍ വിനയന്‍ സംവിധാനം ചെയ്ത "കന്യാകുമാരിയില്‍ ഒരു കവിത" എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിലെത്തിയത് . തുടര്‍ന്ന് 1994 ല്‍ ലെനിന്‍ രാജേന്ദ്രന്റെ ദൈവത്തിന്റെ വികൃതികളില്‍ വേഷമിട്ടു. കലാഭവന്‍ മണി നായകനായ "വാല്‍ക്കണ്ണാടി "എന്ന ചിത്രത്തിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു .
വാല്‍ക്കണ്ണാടി, ലയണ്‍, ബാബാ കല്യാണി, പുത്തന്‍ പണം, പോക്കിരി രാജാ, റണ്‍ ബേബി റണ്‍, ഡബിള്‍ ബാരല്‍,അയാളും ഞാനും തമ്മില്‍, കെഎല്‍ 10, ഇയ്യോബിന്റെ പുസ്തകം, ജോസഫ്, ഫോറന്‍സിക്, നസ്രാണി, പുതിയ മുഖം, സിറ്റി ഓഫ് ഗോഡ്, മാണിക്യക്കല്ല്, വെള്ളരിപ്രാവിന്‍റെ ചങ്ങാതി, കളക്ടര്‍, അസുരവിത്ത്, കര്‍മ്മയോദ്ധാ, ആമേന്‍ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍.
അനില്‍ മുരളിയുടെ മൃതദേഹം 3 മണി മുതല്‍ 5വരെ കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ പൊതുദര്‍ശനത്തിനു വെക്കും. പിന്നീട് തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും.മുരളീധരന്‍ നായരുടെയും ശ്രീകുമാരിയമ്മയുടെയും മകനായി അനില്‍ തിരുവനന്തപുരത്ത് ജനിച്ചു. ഭാര്യ സുമ. ആദിത്യ, അരുന്ധതി എന്നിവര്‍ മക്കളാണ്.