ഹിന്ദുസ്ഥാൻ ഷിപ്പ് യാർഡിൽ കൂറ്റൻ ക്രെയിൻ തകർന്ന് വീണ് 10 പേർ മരിച്ചു

വിശാഖപട്ടണം: വിശാഖപട്ടണം കപ്പല്‍ശാലയില്‍ കൂറ്റന്‍ ക്രെയിന്‍ തകര്‍ന്നുവീണ് പത്തു പേര്‍ മരിച്ചു. ജോലിക്കാര്‍ ക്രെയിന്‍ പരിശോധിക്കുന്നതിനിടെയാണ് അപകടം. പുറത്തെടുത്ത മൃതദേഹങ്ങള്‍ ഛിന്നഭിന്നമായ അവസ്ഥയില്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. കപ്പല്‍…

;

By :  Editor
Update: 2020-08-01 05:20 GMT

വിശാഖപട്ടണം: വിശാഖപട്ടണം കപ്പല്‍ശാലയില്‍ കൂറ്റന്‍ ക്രെയിന്‍ തകര്‍ന്നുവീണ് പത്തു പേര്‍ മരിച്ചു. ജോലിക്കാര്‍ ക്രെയിന്‍ പരിശോധിക്കുന്നതിനിടെയാണ് അപകടം. പുറത്തെടുത്ത മൃതദേഹങ്ങള്‍ ഛിന്നഭിന്നമായ അവസ്ഥയില്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. കപ്പല്‍ നിര്‍മ്മാണ സാമഗ്രികള്‍ നീക്കുന്നതിനുള്ള കൂറ്റന്‍ ക്രെയിന്‍ ജോലിക്കാര്‍ക്കു മുകളിലേക്കു മറിഞ്ഞുവീഴുകയായിരുന്നു. വന്‍ ശബ്ദത്തോടെയാണ് ക്രെയിന്‍ മറിഞ്ഞുവീണത്. ഇരുപതു ജോലിക്കാര്‍ ഈ സമയത്ത് സ്ഥലത്തുണ്ടായിരുന്നെന്നാണ് വിവരം. ചിലര്‍ ഓടി മാറി. ക്രെയിനിന് അടിയില്‍പെട്ടവരാണ് അപകടത്തിനിരയായത്. നിരവധി പേര്‍ക്കു പരുക്കുണ്ട്. പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റിയതായി പൊലീസ് അറിയിച്ചു.

Tags:    

Similar News